പെഡ്ഡാർ റോഡ് വീട്ടിലെ 'ദീദി മോസി'
text_fieldsമഹാനഗരത്തിലെ പെഡ്ഡാർ റോഡിൽ പ്രഭുകുഞ്ജ് അപാർട്ട്മെൻറിൽ സഹോദരങ്ങളുടെ മൂത്ത ചേച്ചി എന്നതിനേക്കാൾ അമ്മയുടെ റോളായിരുന്നു ലത മങ്കേഷ്കർക്ക്. അറുപതുകളിലാണ് ലത പ്രഭുകുഞ്ജിൽ താമസമാരംഭിച്ചത്. സഹോദരൻ ഹൃദയാനാഥും സഹോദരി ഉഷയും അവരുടെ കുടുംബവുമായിരുന്നു ഒപ്പം. ആശ ഭോസ്ലെ ഈ സമുച്ചയത്തിൽ തന്നെ മറ്റൊരു ഫ്ലാറ്റിലായിരുന്നു താമസം.
വിശാലമായ സ്വീകരണമുറിയുടെ ഒരു വശത്തെ പൂജാമുറിയിൽ കുടുംബദൈവമായ മങ്കേഷുൾപ്പെെടയുള്ള മൂർത്തികളെ പൂജിച്ച്, മണിക്കൂർ നീളുന്ന സൂര്യ നമസ്കാരത്തോടെയാണ് ലതയുടെ ദിവസം ആരംഭിച്ചിരുന്നത്.
ഇതിനടുത്ത്, 50 ചതുരശ്ര അടി പോലും വിസ്താരമില്ലാത്ത മറ്റൊരു മുറി. നാലു തംബുരുകൾ നിരത്തിവെച്ച ഇവിടെ ദിവസവും 'റിയാസ് ' നടക്കും. ഏക സഹോദരനും സംഗീതസംവിധായകനുമായ ഹൃദയനാഥിെൻറ മ്യൂസിക് റൂമാണിത്. ഇതിനോട് ചേർന്നുള്ള അത്രയൊന്നും വലുതല്ലാത്ത മറ്റൊരു മുറിയാണ് ഇന്ത്യയുടെ വാനമ്പാടിയുടെ സ്വകാര്യലോകം. കുറച്ചു മാത്രം ഫർണിച്ചറുള്ള, പെഡ്ഡർ റോഡിലേക്ക് അഭിമുഖമായി ബാൽക്കണിയുള്ള ഈ മുറിയിലാണ് വീട്ടിലുള്ളപ്പോൾ ലത കൂടുതൽ നേരവും ചിലവഴിച്ചിരുന്നത്. ആറു മാസം കൂടുേമ്പാൾ നമ്പർ മാറുന്ന ഒരു ടെലിഫോൺ, ലത തന്നെ പകർത്തിയ ഫോട്ടോഗ്രാഫുകളുള്ള ചുമര്, ടി.വി എന്നിവയൊക്കെയാണ് ഈ മുറിയുടെ ആഡംബരങ്ങൾ.
ഫോട്ടോഗ്രാഫിക്ക് പുറമെ പാചകവും ലതയുടെ ഇഷ്ടഹോബിയായിരുന്നു. മാസത്തിൽ ഒന്നോ രണ്ടോ സിനിമ കാണും. തമാശകൾ ഏറെയുള്ള 'പഡോസൻ' ആണ് ഇഷ്ടചിത്രം. വീട്ടുകാരോടും കുട്ടികളോടും തമാശ പറഞ്ഞിരിക്കാൻ ഏറെ ഇഷ്ടമുള്ള 'ദീദിമോസി'യുടെ ഫേവറിറ്റ് ചിത്രം എത്ര തവണ കണ്ടുവെന്ന് അവർക്കുതന്നെ അറിയില്ല. മീനയുടെ മകൾ രചനയുടെയും ഹൃദയനാഥിെൻറ മകൾ രാധയുടെയും 'ദീദിമോസി'യാണവർ. വീട്ടിലെ കുട്ടികളുടെയെല്ലാം ജന്മദിനം ഓർത്തുവെച്ച് സമ്മാനം വാങ്ങി നൽകും. മീനയുടെ മകൻ യോഗേഷായിരുന്നു പുറംലോകവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ലതക്ക് വിവരിച്ചു നൽകാറ്. ഹൃദയനാഥിെൻറ മൂത്ത മകൻ ആദിനാഥ് അതിഥികളെ സ്വീകരിക്കും.
ഹൃദയനാഥിെൻറ ഭാര്യയും മുൻ നടിയുമായ ഭാരതിയാണ്, അമ്മയെ പോലെ കണ്ട് ദീദിയുടെ കാര്യങ്ങൾ േനാക്കിയിരുന്നത്. പ്രഭുകുഞ്ജിന് അടുത്തു തന്നെയാണ് മീനയുടെ താമസം. ലതയുടെ തൊട്ട് ഇളയതാണ് മീന. ചില ഹിന്ദി-മറാത്തി സിനിമകൾക്കു വേണ്ടി പാടിയിട്ടുണ്ട്. ചില സിനിമകളുടെ സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്. മകൻ യേഗോഷും മകൾ രചനയും മറാത്തിയിലെ അറിയപ്പെടുന്ന ഗായകരാണ്. ഏറ്റവും ഇളയ ഉഷ അറിയപ്പെടുന്ന പിന്നണ ഗായികയാണ്. ഹിന്ദിക്കു പുറമെ, മറാത്തി, ഗുജറാത്തി ചിത്രങ്ങളിലും പാടിയ ഉഷക്ക് ഫിലിംഫെയർ പുരസ്കാരമടക്കം ലഭിച്ചിട്ടുണ്ട്. ഹൃദയനാഥ് ഏറെ അവഗാഹമുള്ള സംഗീതജ്ഞനാണ്. ലത പാടിയ 'ലേക്കിൻ' ചിത്രത്തിെൻറ ഈണമൊരുക്കിയത് അദ്ദേഹമാണ്. ലതയുെട മീര ഭജൻ, ഗീത ശ്ലോകങ്ങൾ തുടങ്ങിയവ ഹൃദയനാഥിേൻറതാണ്. സ്റ്റേജ് പരിപാടികളിലും അദ്ദേഹം പാടാറുണ്ട്. മകൾ രാധയും പാടും.
അവിവാഹിതയായി കഴിയേണ്ടി വന്നതിൽ ഒരിക്കലും വിധിയെ പഴിച്ചിട്ടില്ലാത്ത ഈ സംഗീത ഇതിഹാസം 2009 ൽ 80 വയസ്സു തികഞ്ഞപ്പോൾ പറഞ്ഞു, 'എനിക്കിനിയും പാടണം, മരിക്കുന്നതുവരെ, അതാണെെൻറ ജീവിതം''
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.