ഇൗണം പോലെ ഒാണവും
text_fieldsമലയാളിക്ക് സംഗീതത്തിെൻറ പ്രസാദമുഖമാണ് എം. ജയചന്ദ്രൻ. ജീവിതത്തിൽ അമ്പതാണ്ടുകൾ പിന്നിടുന്ന അദ്ദേഹം ഇൗണമൊരുക്കിയത് നൂറിലേറെ സിനിമകൾക്ക്. സംഗീതം മുപ്പതാണ്ടുകൾ പിന്നിടുേമ്പാൾ ഏഴു തവണ സംസ്ഥാന സർക്കാറിൽനിന്നടക്കം നിരവധി പുരസ്കാരങ്ങൾ. അനന്തമായ ഒരു വേദനയുടെ കാലത്തിലൂടെ ലോകം കടന്നുപോകുേമ്പാൾ ഒത്തിരി സങ്കടമുണ്ടെന്ന് ഇൗ ഒാണക്കാലത്ത് അദ്ദേഹം പറയുന്നു. വേദനയുടെ ഒരു യാത്രയാണിത്. എന്തുകൊണ്ട് മനുഷ്യന് ഇങ്ങനെ വരുന്നു? ഒാണം ഒരു പ്രതീക്ഷയാണ്. ഇൗ സമയവും കടന്നുപോവുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.
അമ്മ പകർന്ന ഒാണം
അമ്മയുടെ ഒാർമകളാണ് എന്നും ഒാണം. ഒാണത്തിന് അമ്മ വിളമ്പിയ പാലടപ്പായസത്തിെൻറ രുചിയോളം ലോകത്തിെൻറ പല ഭാഗങ്ങളിൽനിന്ന് എത്രയോ വിഭവങ്ങൾ കഴിച്ചപ്പോഴും ലഭിച്ചിട്ടില്ല. കുട്ടിക്കാലത്ത് തിരുവനന്തപുരത്ത് ടൂറിസം വാരാഘോഷത്തിെൻറ ഭാഗമായി കനകക്കുന്നിലും സെക്രേട്ടറിയറ്റ് പരിസരത്തും ദീപാലങ്കാരങ്ങൾ കാണാൻ പോകുമായിരുന്നു. അവസാന ദിവസത്തെ ഘോഷയാത്ര... അച്ഛെൻറയും അച്ഛമ്മയുടെയും ഇടമായ മങ്ങാട്ട്കടവിൽ മനോഹരമായ ആറുണ്ട്. അത് കടന്നുചെന്ന് പുലികളിയും ഉൗഞ്ഞാലാട്ടവും. പുഴയിലൂടെ വള്ളത്തിൽ യാത്ര. ഓണപ്പന്തുകളി. ഓർമയിൽനിന്ന് മായാത്ത ദൃശ്യങ്ങളാണ് അതൊക്കെ.
സംഗീതത്തിെൻറ ഏകത്വം
സംഗീതം ഒരു സാർവലൗകിക ഭാഷയാണ്. അങ്ങനെ കാണാൻ പ്രേരിപ്പിച്ചത് എെൻറ ഗുരുക്കന്മാരാണ്. പെരുമ്പാവൂർ രവീന്ദ്രനാഥൻ സാർ, മോഹനചന്ദ്രൻ സാർ, ഹരിഹര അയ്യർ, സിനിമയിൽ ദേവരാജൻ മാസ്റ്റർ, എം.ബി.എസ്. സാർ അവരുടെയെല്ലാം കാഴ്ചപ്പാട് സാർവലൗകികമായ സംഗീതത്തിെൻറ ഏകത്വത്തെപ്പറ്റിയാണ്. എത്രയോ ജനുസ്സുകളുണ്ട്, സംഗീതത്തിൽ. എന്നാൽ, സംഗീതം ഒന്നാണ് എന്നതാണ് കാര്യം. ഇൗ ജനുസ്സുകൾ തമ്മിലെ വ്യത്യാസം അറിയാനുള്ള ശ്രമം കുട്ടിക്കാലം മുതലേ ഉണ്ടായിരുന്നു.
വേഴ്സെറ്റെൽ ആകണം
ഒരു സംഗീതസംവിധായകൻ വേഴ്സെറ്റെൽ ആയിരിക്കണം. വളരെ വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കാൻ അയാൾക്ക് സാധിക്കണം. ഒരാളുടെ പാട്ടുകളെ നമുക്ക് പ്രവചിക്കാൻ കഴിയുന്ന അവസ്ഥയിലായാൽ അയാളുടെ ഓട്ടം നിന്നു എന്നാണ് ഞാൻ കരുതുന്നത്. ഒരു കെട്ടുവിട്ട പട്ടം പോലെ മനസ്സിനെ പറത്താൻ സാധിക്കണം. അങ്ങനെ അതുവരെ കണ്ടിട്ടില്ലാത്ത റൂട്ടിലൂടെ പോകാൻ കഴിയും. നേരേത്ത കേട്ട റൂട്ട് ആണെങ്കിൽ പോലും സംഗീത സംവിധായകെൻറ കൈയൊപ്പ് പതിയുന്ന ഒരു റൂട്ട് േചഞ്ച് ഓവർ ഉണ്ടാവും. ഒരു പാട്ടു ചെയ്ത് കഴിഞ്ഞാൽ പിന്നെ അതിനെ പൂർണമായി മറക്കുക എന്നതാണ് എെൻറ രീതി. അല്ലെങ്കിൽ അതിെൻറ ചുവ വീണ്ടും ചെയ്യുന്ന പാട്ടിൽ വരാം. പുതുതായി ഒരു പാട്ടിന് വേണ്ടി ഇരിക്കുേമ്പാൾ പുതിയ ഒരു സന്ദർഭത്തിലാണ് നമ്മൾ. പാട്ടിൽ വൈവിധ്യം നിലനിർത്താൻ സാധിച്ചത് അങ്ങനെയാണെന്നാണ് ഞാൻ കരുതുന്നത്.
സംഗീതവും എൻജിനീയറിങ്ങും
എൻജിനീയറിങ് എന്നതിന് ഞാൻ പറയുന്ന നിർവചനം ഇതാണ്. മുന്നിലുള്ള ഒരു പ്രശ്നത്തെ വിശകലനം െചയ്യുക. അതിന് പരിഹാരം ചിന്തിച്ച് കണ്ടെത്തുക. വൈകാരികമായി ചിന്തിക്കുേമ്പാൾ നമ്മൾ ഹൃദയത്തെയാണ് പിന്തുടരുന്നത്. എന്നാൽ, ഒരു കാര്യത്തെ ബുദ്ധിപരമായി വിശകലനം ചെയ്യുേമ്പാൾ തലച്ചോറിനെയും. തലച്ചോറിെൻറയും ഹൃദയത്തിെൻറയും വിശകലനരീതികളെ ഒന്നിച്ച് കൊണ്ടുപോവാനുള്ള ഒരു രീതി എനിക്ക് സംഗീതത്തിൽ ഉരിത്തിരിഞ്ഞു എന്നതാണ്. ഞാൻ ഒരു എൻജിനീയറിങ് വിദ്യാർഥി ആയതിനാലാണ് അങ്ങനെ വന്നത്. സംഗീതത്തിൽ ഹൃദയത്തെയാണ് ഞാൻ പിന്തുടരുന്നത്. എന്നാൽ, തലച്ചോറിനെ കൂടി അതിെൻറ കൂടെ ചേർക്കുന്നു. ഒരു ഘടന അല്ലെങ്കിൽ ഭൗതികമായ ഒരു മാതൃക ഉണ്ടാക്കും. അതിൽ ഹൃദയത്തിെൻറ വികാരങ്ങൾ കൂടി ചേർക്കും. അങ്ങനെ അത് സംഗീതമായിട്ട് പരിവർത്തനം ചെയ്യുന്നു. ആ രീതിയിൽ ഒരു എൻജിനീയറിങ് മനസ്സ് പല പാട്ടുകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഒരു തുള്ളി ജലത്തിലെ കടൽ
കോവിഡ് മഹാമാരിയുടെ ഏറ്റവും മൂർധന്യത്തിൽ നിൽക്കുേമ്പാഴാണ് 'സൂഫിയും സുജാതയും' സിനിമയിലെ 'വാതുക്കല് വെള്ളരിപ്രാവ്...' പാട്ട് ചെയ്തത്. പാട്ട് ഇഷ്ടപ്പെടുന്നവരുമായി സംവദിക്കാൻ തന്നെയാണ് അത് ഒരുക്കിയത്. അങ്ങനെയൊരു തീം കിട്ടി എന്നത് മഹാഭാഗ്യം. അതിൽ 'തുള്ളിയാമെന്നുള്ളിൽ വന്നു നീയാം കടൽ' എന്നൊരു വരിയുണ്ട്. സാഗരത്തിലെ ഒരു തുള്ളി ജലമല്ല, തുള്ളിക്കുള്ളിലെ സമുദ്രമാണ് നിങ്ങൾ എന്ന റൂമിയുടെ വാക്യമാണ് അതിെൻറ ആധാരം. സംഗീതത്തിെൻറ കാര്യവും അതാണ്. ഒരു തുള്ളിക്കുള്ളിൽ സംഗീതത്തിെൻറ മുഴുവൻ സമുദ്രത്തെ ഒളിപ്പിച്ചുവെക്കാൻ കഴിയും. അപ്പോഴാണ് സംഗീതം സാർഥകമാവുന്നത്.പുതിയ തലമുറയുമായി സംഗീതത്തിലൂടെ സംസാരിക്കാൻ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. കാരണം, ഏത് തലമുറയായാലും മനുഷ്യെൻറ മനസ്സ് ഒരുപോലെ തന്നെയാണ്.
സംഗീതം ചിന്തിക്കുക
സംഗീതമേ ജീവിതം എന്നതാണ് ഞാൻ ജീവിതത്തിൽനിന്ന് പഠിച്ച പാഠം. സംഗീത പഠന വേദിയായ എം.ജെ മ്യൂസിക് സോണിെൻറ ടാഗ്ലൈൻ തിങ്ക് മ്യൂസിക്, ലേൺ മ്യൂസിക്, ഡ്രീം മ്യൂസിക് (സംഗീതം ചിന്തിക്കുക, സംഗീതം പഠിക്കുക, സംഗീതം സ്വപ്നം കാണുക) എന്നതാണ്. ജീവിതത്തിലേക്ക് സംഗീതം കൊണ്ടുവരുക, ജീവിതമേ സംഗീതമാക്കുക. സംഗീതമില്ലാതെ ഞാനില്ല. അതില്ലാതെ ഞാൻ അനാഥനാവും. ഹൃദയ മിടിപ്പിെൻറ വേഗം കുറയും. അസ്തിത്വം തന്നെ ചോദ്യ ചിഹ്നമാവും.
നമ്മുടെ സംഗീതമെല്ലാം ജനിച്ചിരിക്കുന്നത് ഏതൊക്കെയോ കാലങ്ങളിലൂടെയുള്ള നാടോടി സംഗീതത്തിലൂടെയാണ്. നാടോടി സംഗീതം അറിയാതെ ഒരു സംഗീതജ്ഞനും സംഗീതജ്ഞനാണെന്ന് പറയാൻ അവകാശമില്ല. ഇന്ന് ലോകത്ത് എവിടെയുമുള്ള സംഗീതം കേൾക്കാനുള്ള അവസരം നമുക്കുണ്ട്. ഒരു കൊച്ചു വലിയ ലോകത്തിലാണ് നമ്മൾ ജീവിക്കുന്നത്. നമ്മൾ ഇത്തിരിയാണെങ്കിലും ഒത്തിരി നമുക്ക് കണ്ടെത്താൻ പറ്റും. അങ്ങെന ഒത്തിരിയാവാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.ഒാണം ഒരു പ്രതീക്ഷയാണ്. നന്മയുടെ നല്ലകാലം വരാനിരിക്കുന്നു എന്ന ഒാർമപ്പെടുത്തലാണ്. ഇൗ സമയവും കടന്നുപോവും. മഹാമാരിയുടെ വേദനക്കാലം അവസാനിക്കും. പക്ഷേ, കരുതൽ കൈവിടരുത് -ജയചന്ദ്രൻ ഒാർമപ്പെടുത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.