'ഗംഭീരം...' വയലുകൾക്ക് നടുവിൽ വെച്ച് നൃത്തം ചെയ്യുന്ന പെൺകുട്ടിയെ പുകഴ്ത്തി മാധുരി ദീക്ഷിത്
text_fieldsബോളിവുഡ് നടി മാധുരി ദീക്ഷിത് ട്വിറ്ററിൽ ഒരു പെൺകുട്ടി നൃത്തം ചെയ്യുന്ന വിഡിയോ പങ്കുവെച്ചു. 1957ൽ പുറത്തിറങ്ങിയ മദർ ഇന്ത്യ എന്ന ചിത്രത്തിലെ 'ഗൂഘട് നഹി ഖോലോ' എന്ന ഹിറ്റ് ഗാനത്തിന് പെൺകുട്ടി അതിമനോഹരമായി നൃത്തം ചെയ്യുന്നത് അവളുടെ ഗ്രാമത്തിലെ വയലുകൾക്ക് നടുവിൽ വെച്ചാണ്. അകമ്പടിയായി കുറച്ച് സ്ത്രീകൾ കാർഷിക പണികളും ചെയ്യുന്നുമുണ്ട്.
ഗംഭീരം.... അവൾ അതിമനോഹരമായി നൃത്തം ചെയ്യുന്നുണ്ട്. പ്രതിഭയുള്ള ഒരുപാട് പേർ അവസരത്തിനായി പുറത്തുകാത്തുനിൽക്കുന്നു. -മാധുരി ട്വിറ്ററിൽ കുറിച്ചു. രണ്ട് മിനിറ്റുള്ള വിഡിയോ ക്ലാസികൽ സംഗീതം പ്രമോട്ട് ചെയ്യുന്ന രാഗിരി എന്ന ട്വിറ്റർ പേജിലാണ് ആദ്യം വന്നത്. ആ വിഡിയോ ബോളിവുഡ് താരം 9.4 മില്യൺ ഫോളോവേഴ്സുള്ള സ്വന്തം ട്വിറ്റർ പേജിൽ പങ്കുവെക്കുകയായിരുന്നു.
लाजवाब, वाह! She is dancing so beautifully. There is so much talent waiting to be discovered. https://t.co/HZYFwVbj88
— Madhuri Dixit Nene (@MadhuriDixit) February 8, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.