Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightവേട​െൻറ പോസ്റ്റില്‍...

വേട​െൻറ പോസ്റ്റില്‍ 'ലൈക്'​; ക്ഷമ ചോദിച്ച്​ പാർവ്വതി തിരുവോത്ത്​

text_fields
bookmark_border
Malayalam rapper Vedan, known for anti-caste songs parvathy
cancel

ലൈംഗിക പീഡന ആരോപണത്തില്‍ മാപ്പ് പറഞ്ഞ മലയാളി റാപ്പര്‍ വേട​െൻറ (ഹിരണ്‍ ദാസ് മുരളി) ഇൻസ്​റ്റഗ്രാം പോസ്​റ്റ്​ ലൈക്​ ചെയ്​തതിൽ ക്ഷമചോദിച്ച്​ നടി പാർവതി തിരുവോത്ത്​. വേട​െൻറ മാപ്പ്​ പറച്ചിൽ ആത്മാർഥതയുള്ളതല്ല എന്ന്​ ഇരകളിൽ ചിലർ തന്നെ പ്രതികരിച്ച സാഹചര്യത്തിലാണ്​ പാർവതിയുടെ മാപ്പ്​ പറച്ചിൽ. ഇതുസംബന്ധിച്ച വിശദീകരണ കുറിപ്പ്​ പാർവതി ഇൻസ്​റ്റ​ഗ്രാമിൽ പങ്കുവച്ചു.


'ആരോപണവിധേയനായ ഗായകൻ വേടനെതിരെ ധീരമായി സംസാരിച്ച ഇരകളോ​ട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. പല പുരുഷന്മാരും തങ്ങൾ ചെയ്​തത്​ തെറ്റാണെന്ന് മനസിലായാലും അംഗീകരിക്കാറില്ല. അതാണ്​ വേട​െൻറ മാപ്പ്​ പറച്ചിൽ പോസ്​റ്റ്​ ലൈക്​ ചെയ്യാൻ കാരണം. അത് ആഘോഷിക്കേണ്ട ഒന്നല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം. കേസുമായി മുന്നോട്ട് പോകുമ്പോൾ ഇരകളെ ബഹുമാനിക്കേണ്ടത് പരമപ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ക്ഷമാപണം ആത്മാർത്ഥമല്ലെന്ന് ഇരകളിൽ കുറച്ചുപേർ പറഞ്ഞതായി അറിഞ്ഞയുടനെ ഞാൻ എ​െൻറ ലൈക്​ പിൻവലിച്ചു. ഞാനെന്നും അതിജീവിച്ചവരോടൊപ്പമായിരിക്കും. നിങ്ങളെ ഞാൻ നിരാശപ്പെടുത്തിയെന്ന്​ തോന്നിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു'-പാർവതി കുറിച്ചു.


സംവിധായകന്‍ മുഹ്‌സിന്‍ പരാരിയുടെ 'ഫ്രം എ നേറ്റീവ് ഡോട്ടര്‍' എന്ന ആല്‍ബത്തിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെയാണ് വേടനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നത്. ഇതേതുടർന്ന്​ മ്യൂസിക്​ വീഡിയോ പദ്ധതി നിർത്തിവയ്​ക്കുന്നതായി മുഹ്​സിൻ പറഞ്ഞിരുന്നു. 'ദി റൈറ്റിങ്​ കമ്പനി'യുടെ ബാനറിൽ നിർമിക്കുന്ന മലയാളം ഹിപ്പ്​ഹോപ്പ്​ ആൽബമാണ്​ ഫ്രം എ നേറ്റീവ്​ ഡോട്ടർ. ഇതിൽ പ്രധാന ഗായകനാണ്​ വേടൻ. വിഷയത്തില്‍ നീതിയുക്തമായ പരിഹാരം കാണുന്നതുവരെ മ്യൂസിക് വീഡിയോയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിര്‍ത്തിവെക്കുകയാണെന്നാണ് ആൽബം സംവിധായകൻകൂടിയായ മുഹ്​സിൻ പരാരി പറഞ്ഞത്. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതോടെയാണ്​ ഖേദപ്രകടനവുമായി വേടൻ രംഗത്ത്​ എത്തിയത്​.


സമൂഹമാധ്യമത്തിൽ പങ്കുവച്ച നീണ്ട കുറിപ്പിലാണ്​ വേടൻ ഖേദപ്രകടനം നടത്തിയത്​. എന്നെ സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകള്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ടെന്ന്​ കുറിപ്പിൽ പറയുന്നു. എന്നാൽ കുറിപ്പ്​ ആത്മാഥതയില്ലാത്തതാണെന്നായിരുന്നു ആരോപണം ഉന്നയിച്ചവരുടെ പ്രതികരണം. വേട​െൻറ പോസ്​റ്റ്​ ലൈക്​ ചെയ്​ത പാർവതിക്കെതിരേ സമൂഹമാധ്യമങ്ങളിലും വ്യാപക വിമർശനം ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Me TooParvathy ThiruvothurapperVedan
Next Story