മമ്മൂട്ടി ദി മെഗാസ്റ്റാര്‍ മിറാക്കിള്‍; ഏഴു ഭാഷകളിൽ സംഗീത ആൽബം വരുന്നു
text_fieldsമമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ നാൽപ്പത്തിയൊമ്പത് വർഷങ്ങൾ കോർത്തിണക്കി ഏഴ് ഭാഷകളിലായി മ്യൂസിക് ആൽബം തയാറാകുന്നു. ഇന്ത്യൻ സിനിമ രംഗത്തെ പ്രമുഖരുടെ സോഷ്യൽ മീഡിയ പേജ് വഴി ഈ മ്യൂസിക്ക് വീഡിയോ ആൽബം ഉടൻ പുറത്തിറങ്ങും.
ഇന്ത്യയിലെ ഏഴ് ഭാഷകളില്‍ പന്ത്രണ്ട് ഗായകരാണ് ആൽബത്തിന് പിന്നണിയിലുള്ളത്. ഗായകരായ വിജയ് യേശുദാസ്, അഫ്സൽ ഇസ്മയിൽ, വൈഷ്ണവ് ഗിരീഷ്, സച്ചിൻ വാര്യർ, സന്നിധാനന്ദൻ, ഇഷാൻ ദേവ്, അജ്മൽ, മെറിൽ ആൻ മാത്യു, മീനാക്ഷി, ഫിദ ഫാത്തിമ തുടങ്ങിയവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പ്രശസ്ത ഗാനരചയിതാവും സംസ്ഥാന പുരസ്‌കാര ജേതാവുമായ ബി.കെ ഹരിനാരായണൻ (മലയാളം), ഫൗസിയ അബൂബക്കർ (ഉർദു ), യഹിയ തളങ്കര (ഉർദു), സുരേഷ് കുമാർ രവീന്ദ്രൻ (തമിഴ്), വിനോദ് വിജയൻ (തെലുങ്ക്-കന്നഡ), ഷാജി ചുണ്ടൻ (ഇംഗ്ലീഷ്), അബ്ദുൽ അസീസ് (അറബിക് ) തുടങ്ങിയവരുടെ രചനയിൽ വയലിനിസ്റ്റ് ഫായിസ് മുഹമ്മദ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് കൂടാതെ അറബിക് ഭാഷയിലുമാണ് ആൽബം പുറത്തിറങ്ങുക. പന്ത്രണ്ട് ഗായകർക്കൊപ്പം ദുബായ് ജാസ് റോക്കേഴ്സിലെ മുപ്പത് കുട്ടികളും ഈ ആൽബത്തിൽ അഭിനയിക്കുന്നുണ്ട്. എഫ്.എം സ്റ്റുഡിയോ പ്രൊഡക്ഷൻസും സെലിബ്രിഡ്‌ജും ചേർന്ന് ഒരുക്കുന്ന ഈ വീഡിയോ ആൽബം, മമ്മൂട്ടി ഫാൻസ് & വെൽഫെയർ ഇന്റർനാഷണലിന്റെ സഹായത്തോടെയാണ് പുറത്തിറങ്ങുന്നത്.
ഫൈസൽ നാലകത്ത്, റസൽ പുത്തൻപള്ളി, ഷംസി തിരൂർ, സിഞ്ചോ നെല്ലിശ്ശേരി, റോയ് പാരീസ്, സണ്ണി മാളിയേക്കൽ യൂ.എസ്.എ എന്നിവരാണ് ആൽബ അണിയറ പ്രവർത്തകർ. വാർത്ത പ്രചരണം - എ.എസ് ദിനേശ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.