ലോക്കാകാതെ ഷിമോൺസ്
text_fieldsകോവിഡ് മഹാമാരിക്കിടയിലും സംഗീതം നിറഞ്ഞൊഴുകുകയാണ് കൊടുങ്ങല്ലൂർ കോതപറമ്പ് 'കാവ്യ'യിൽ. അവിടെ ഷിമോൺ ജാസ്മിൻ റഷീദ് തെൻറ മാസ്മരിക സംഗീത ലോകത്താണ്. ഗ്രാമി അവാർഡ് ജേതാവ് റിക്കി കേജിെൻറയും എ.ആർ. റഹ്മാെൻറ സ്ട്രിങ് അറേഞ്ചറും സൗണ്ട് എൻജിനീയറുമായ ഹെൻട്രി കുരുവിളയുടെയും അരുമ ശിഷ്യനാണ് ഷിമോൺ. താൻ സംഗീതസംവിധാനം നിർവഹിച്ച ആദ്യ മ്യൂസിക് പ്രൊഡക്ഷൻ 'ഓർമയുടെ ഇതളുകൾ' പുറത്തിറങ്ങിയതിെൻറ സന്തോഷത്തിലാണ്.
കൊടുങ്ങല്ലൂരിന് അടുത്ത പി. വെമ്പല്ലൂരിലെ എം.ഇ.എസ് അസ്മാബി കോളജിെൻറ പൂർവ വിദ്യാർഥി കൂട്ടായ്മയായ 'അസ്മാബിയൻസിന്' വേണ്ടിയാണ് ആൽബം പുറത്തിറങ്ങിയത്. ഒരാഴ്ച പിന്നിട്ടപ്പോൾ ഇത് ട്രെൻഡിങ് വിഡിയോയായി. സൗഹൃദത്തിെൻറ വരികളും സൗന്ദര്യവുമാണ് ഈ വിഡിയോ ആൽബത്തിൽ നിറയുന്നത്.
വയലിനും സംഗീതവും
ഏഴാം ക്ലാസ് മുതൽ വയലിൻ പഠിക്കുന്ന ഷിമോൺ പ്ലസ്ടു വരെ ജില്ല, സംസ്ഥാനതല കലോത്സവങ്ങളിൽ വിവിധ ഇനങ്ങളിൽ ശ്രദ്ധേയ നേട്ടങ്ങൾ കരസ്ഥമാക്കിയിരുന്നു. അമ്മാവനായ കൊടുങ്ങല്ലൂർ അഷറഫാണ് വയലിൻ കൈയിൽകൊടുത്ത് അഭ്യസിപ്പിച്ച് തുടങ്ങിയത്. അന്നുതുടങ്ങി ഇന്നുവരെ ഷിമോണിെൻറ ജീവിതത്തോടൊപ്പം കൂടിയ വയലിനും സംഗീതവും ജീവിതത്തിൽ കൂട്ടായി.
ബാംഗ്ലൂർ സി.എം.ആർ കോളജ് ഓഫ് ടെക്നോളജിയിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിന് പോകുേമ്പാൾ മനസ്സിൽ മറ്റൊരു ലക്ഷ്യവും കുറിച്ചിട്ടിരുന്നു. വയലിനിൽ ഉന്നതപഠനം. അതും ഗ്രാമി അവാർഡ് നേടിയ റിക്കി കേജിെൻറ കൺസർട്ടുകളുടെ സ്ട്രിങ്ങുകളുടെ ചുമതലക്കാരനായ മനോജ് ജോർജിെൻറ ശിക്ഷണം. പഠന കാലയളവ് ഉൾപ്പെടെ അഞ്ചുവർഷം അദ്ദേഹത്തിെൻറ സ്ഥാപനത്തിലെ പഠിതാവും അധ്യാപകനുമായി.
മനോജിെൻറ വയലിൻ കച്ചേരികളിൽ സെഷൻ വയലിനിസ്റ്റായി പലയിടങ്ങളിലും പോകാൻ അവസരം ലഭിച്ചു. ഇതോടൊപ്പം സോളോ പെർഫോമൻസുകളും ധാരാളം ചെയ്തു. ഇക്കാലമാണ് ഷിമോണിനെ അറിയപ്പെടുന്ന വയലിനിസ്റ്റാക്കിയത്.
മ്യൂസിക് പ്രൊഡക്ഷൻ എന്ന വഴിത്തിരിവ്
കോഴ്സ് പൂർത്തിയാക്കി തിരിച്ചു നാട്ടിലെത്തി സച്ചിൻ വാരിയറുടെ ബാൻഡുകളിൽ വയലിനിസ്റ്റായി. ഇനി എന്തുചെയ്യുമെന്ന് ചിന്തിക്കുേമ്പാഴാണ് എ.ആർ. റഹ്മാെൻറ സംഗീതസംഘത്തിലെ സ്ട്രിങ് അറേഞ്ചർ ഹെൻറി കുരുവിള ചെന്നൈയിൽ നടത്തുന്ന മ്യൂസിക് പ്രൊഡക്ഷൻ കോഴ്സിനെക്കുറിച്ച് അറിഞ്ഞത്. അവിടെ വർഷത്തിൽ എട്ടുപേർക്ക് മാത്രമാണ് പ്രവേശനം. അവിടെയെത്തി പഠനം നടത്താൻ കഴിഞ്ഞതാണ് ജീവിതത്തിലെ വഴിത്തിരിവ്. ഗുരുകുല സമ്പ്രദായം പോലെ അവിടെ നിന്ന് താമസിച്ച് അഭ്യസിച്ച പാഠങ്ങൾ മറ്റെവിടെ നിന്നും കിട്ടില്ലെന്ന് ഷിമോൺ പറയുന്നു. 'സംഗീതജ്ഞൻ എന്ന നിലയിൽ മാനസികമായി നമ്മെ പരുവപ്പെടുത്തുന്ന ഘടകങ്ങൾ ഉൾപ്പെടെ എല്ലാം അവിടെ പഠന വിഷയമായിരുന്നു. അദ്ദേഹത്തിെൻറ സംരംഭങ്ങളുടെ ഭാഗഭാക്കാവാനും പഠിച്ച സോളോ വയലിൻ വായിക്കാനും അവസരം ലഭിച്ചു. തമിഴ് സംഗീത സംവിധായകനായ സാം സി.എസിെൻറ സിനിമയിൽ വയലിൻ സോളോ വായിക്കാനും അവസരം കിട്ടി' -ഷിമോണിെൻറ വാക്കുകൾ.
ഇതിനിടെയാണ് കോവിഡിനെത്തുടർന്ന് വീട്ടിൽ ലോക്കായിപ്പോയത്. ഒന്നാം തരംഗ സമയത്ത് നാട്ടിലെത്തിയപ്പോൾ വീട്ടിൽ സജ്ജമാക്കിയ സ്റ്റുഡിയോ ഒന്നു കൂടി സജീവമാക്കി. പ്രൊഡക്ഷൻ വർക്കുകൾ ഏറ്റെടുത്ത് നടത്താനും തുടങ്ങി. രണ്ടു ഷോർട്ട് ഫിലിമുകൾക്ക് ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്തു. സ്വന്തം പേരിൽ തുടങ്ങിയ യു ട്യൂബ് ചാനലിലേക്കായി ചെയ്ത വയലിൻ, കീബോർഡ് വിഡിയോകൾ ജനപ്രിയമാണ്. ഇവയുടെ പ്രൊഡക്ഷൻ പൂർണമായി ചെയ്തത് ഷിമോൺ തന്നെ.
സ്വന്തം പ്രൊഡക്ഷൻസ് ചെയ്യുന്നതോടൊപ്പം വയലിൻ, ഗിത്താർ എന്നിവയിൽ ഓൺലൈൻ ക്ലാസുകളും എടുത്ത് കോവിഡ് കാലം വീട്ടിൽതന്നെ ചെലവിടുകയാണ് ഷിമോൺ. മഹാരാജാസ് കോളജ് പ്രൊഫസറായിരുന്ന ഇ.എസ്. റഷീദാണ് പിതാവ്. മാതാവ് ജാസ്മിൻ ടീച്ചർ. സഹോദരൻ ഷാരോൺ ബംഗളൂരുവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.