കോട്ടക്കലിൽ നജീം അർഷാദിന്റെ നാദവിസ്മയം
text_fieldsമലപ്പുറം: മാപ്പിളപ്പാട്ടിന്റെ ഇശലുകളും മെലഡിയും അടിച്ചുപൊളി ഗാനങ്ങളുമായി മാധ്യമം ഹാർമോണിയസ് കേരള വേദിയെ സംഗീതസാന്ദ്രമാക്കാൻ നജീം അർഷാദ് എത്തുന്നു. റിയാലിറ്റി ഷോകളിലൂടെ സംഗീത ലോകത്തെത്തി, നിരവധി സിനിമ ഗാനങ്ങളിലൂടെയും ആൽബങ്ങളിലൂടെയും ആസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ച ഗായകനാണ് നജീം.
ആത്മാവിലെ ആഴങ്ങളിൽ, തൊട്ട് തൊട്ട് തൊട്ടു നോക്കാമോ, കണ്ണിനുള്ളിൽ നീ കൺമണി, ഓമന കോമളത്താമരപൂവേ തുടങ്ങി മലയാളികൾ എന്നും പാടിനടക്കുന്ന വ്യത്യസ്ത ശൈലിയിലുള്ള ഗാനങ്ങൾ നജീമിന് മാത്രം സ്വന്തമായി. നജീമിനൊപ്പം ഹാർമോണിയസ് കേരളയുടെ ആഘോഷരാവിൽ സൂരജ് സന്തോഷ്, മിഥുൻ രമേശ്, ജാസിം ജമാൽ, ക്രിസ്റ്റകല, അക്ബർ ഖാൻ, നന്ദ, സിദ്ദീഖ് റോഷൻ തുടങ്ങിയ താരനിരയും അണിചേരും. ഒത്തൊരുമയുടെ സന്ദേശം പകർന്നാണ് മാധ്യമം ‘ഹാർമോണിയസ് കേരള’ ആദ്യമായി മലയാളികൾക്ക് മുന്നിലെത്തുക.
ഗൾഫ് രാജ്യങ്ങളിൽ കേരളത്തിന്റെ മഹോത്സവമായി മാറിയ ‘ഹാർമോണിയസ് കേരള’ ആദ്യമായി കേരളത്തിലെത്തുമ്പോൾ അത് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെ വിളംബരമായി മാറും.
ഹാർമോണിയസ് കേരളയുടെ ആദ്യ സീസൺ മലപ്പുറത്തിന്റെ മണ്ണിലാണ് അരങ്ങേറുക. സാഹോദര്യത്തിന്റെ പ്രതീകമായി മാറിയ, സ്നേഹസൗഹൃദങ്ങളുടെ ഈറ്റില്ലമായി അറിയപ്പെടുന്ന, സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും നാടെന്ന ഖ്യാതി ഒപ്പംകൂട്ടിയ മലപ്പുറം ജില്ലക്ക് മാധ്യമം നൽകുന്ന സ്നേഹോപഹാരംകൂടിയാണ് ‘ഹാർമോണിയസ് കേരള’യുടെ കേരളത്തിലെ ആദ്യ എഡിഷൻ. ആയുർവേദ നഗരമെന്ന് ലോകമെങ്ങും അറിയപ്പെടുന്ന, കേരളത്തിന്റെ തനിമയും സംസ്കാരവും ചേർത്തുവെക്കുന്ന കോട്ടക്കലിലാണ് ഡിസംബർ 24ന് ‘ഹാർമോണിയസ് കേരള’ അരങ്ങേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.