'അല്ലാഹു അക്ബർ'; 57 വർഷം മുമ്പ് വാപ്പ ഈണമിട്ട ഭക്തിഗാനത്തിന് പുതുജീവൻ നൽകി നജീം അർഷാദ്
text_fields57 വർഷം മുമ്പ് പിതാവ് സംഗീതം നൽകിയ മറ്റൊരു ഗാനം കൂടി പുനരാവിഷ്കരിച്ച് യുവഗായകൻ നജീം അർഷാദ്. വാപ്പ ഷാഹുൽ ഹമീദ് ഈണമിട്ട 'അല്ലാഹു അക്ബർ...' എന്ന് തുടങ്ങുന്ന ഇസ്ലാമിക ഭക്തിഗാനമാണ് സംഗീതാസ്വാദകർക്കുള്ള ബലിപ്പെരുന്നാൾ സമ്മാനമായി നജീം പുറത്തിറക്കിയത്. ഷാഹുൽ ഹമീദിന്‍റെ സുഹൃത്ത് വടശ്ശേരി ഖാദർ ആണ് ഈ ഗാനത്തിന്‍റെ വരികൾ എഴുതിയത്. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല.
നജിം അർഷാദും ഇൽഹാൻ അർഷാഖും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നജിം അർഷാദിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയത്.
ദാസ് കെ. മേനോൻ പകർത്തിയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് സച്ചു സുരേന്ദ്രനാണ്. സ്റ്റിൽസ് ആൻഡ് ഡിസൈൻ -സിറാജ് നാസർ, പ്രോഗ്രാമിങ് ആൻഡ് ഗിറ്റാർ -ശ്രീരാഗ് സുരേഷ്, സ്ട്രിങ്സ് -നിരഞ്ജൻ, സജിൻബാബു, നേണുഗോപാൽ, വുഡ്വിൻഡ് -രാജേഷ് കാർത്തിക്, എത്നിക് പെർകഷൻസ് -സുരേഷ് കൃഷ്ണൻ, മിക്സ് -സജിം നൗഷാദ്, മാസ്റ്ററിങ് -എസ്.കെ.ആർ സ്റ്റുഡിയോസ്, ബാക്കിങ് വോക്കൽസ് -വിഷ്ണു പ്രസാദ്, മൊഹമ്മദ് നിസാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.