'ഫ്രം എ നേറ്റീവ് ഡോട്ടറു'മായി മുഹ്സിൻ പെരാരി, കൂടെ ഗോവിന്ദ് വസന്തയും
text_fieldsനേറ്റീവ് ബാപ്പക്കും നേറ്റീവ് സണ്ണിനും ശേഷം പുതിയ മ്യൂസിക് വിഡിയോയുമായി സംവിധായകൻ മുഹ്‌സിന്‍ പരാരി. 'ഫ്രം എ നേറ്റീവ് ഡോറ്റർ' (From a Native Daughter ) എന്ന് പേരിട്ടിരിക്കുന്ന സംഗീത ആൽബം റൈറ്റിങ് കമ്പനിയുടെ ബാനറില്‍ മുഹ്‌സിന്‍ തന്നെയാണ് നിര്‍മ്മിച്ച് അവതരിപ്പിക്കുന്നത്.
ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. "എൻജോയ് എൻജാമി'യിലൂടെ സുപരിചിതനായ അറിവും 'വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്സ്' എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ വേടനും പ്രശസ്ത ഗായികയായ ചിന്മയിയും സ്ട്രീറ്റ് അക്കാദമിക്സ് അംഗമായ റാപ്പർ ഹാരിസും ആൽബത്തിലുണ്ട്.
കെ. സച്ചിദാനന്ദന്റെ 'കോഴിപ്പങ്ക്' എന്ന കവിത മ്യൂസിക് വീഡിയോക്ക് ശേഷം റൈറ്റിങ് കമ്പനി ചെയ്യുന്ന മ്യൂസിക് വീഡിയോ ആണ് ഫ്രം എ നേറ്റീവ് ഡോറ്റർ. മലയാളത്തിൽ പുറത്തിറങ്ങിയ ആദ്യ ഹിപ്പ് ഹോപ്പ് സംഗീത വീഡിയോ ആൽബമായിരുന്നു നേറ്റീവ് ബാപ്പ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.