ഹിറ്റ് ചാർട്ടിൽ പൊട്ടിത്തെറിച്ച് 'ഡൈനാമൈറ്റ്'- യൂട്യൂബിൽ ഇതുവരെ കണ്ടത് 19 കോടിയിലേറെ പേർ
text_fieldsസംഗീതലോകത്തെ ഹിറ്റ് വാർത്തകളിൽ പൊട്ടിത്തെറിയായി മാറുകയാണ് ദക്ഷിണ കൊറിയൻ ബോയ് ബാൻഡ് ബി.ടി.എസിെൻറ 'ഡൈനാമൈറ്റ്' എന്ന പുതിയ സംഗീത വിഡിയോ. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ ഇൗ വിഡിയോ കണ്ടത് 19 കോടി 19 ലക്ഷത്തിലേറെ പേരാണ്. യൂട്യൂബിെൻറ സർവകാല െറക്കോർഡുകളും തകർത്താണ് ബി.ടി.എസ് ഹിറ്റ് ചാർട്ടിൽ ഇടം നേടിയത്.
24 മണിക്കൂറിനുള്ളിൽ 100 മില്യൺ കാഴ്ചക്കാർ എന്ന യൂട്യൂബ് അപ്ലോഡ് റെക്കോർഡ് ആണ് 'ഡൈനാമൈറ്റ്' സ്വന്തമാക്കിയത്. ഇൗ സംഗീത വിഡിയോയുടെ പ്രീമിയർ തത്സമയം കണ്ടത് 30 ലക്ഷം പേരാണ്. ഇതും റെക്കോർഡ് നേട്ടമാണെന്ന് യൂട്യൂബ് വക്താക്കൾ പറയുന്നു.
2010ൽ ആണ് ദക്ഷിണ കൊറിയയിലെ ഏഴ് യുവാക്കൾ ചേർന്ന് ബാങ്റ്റൺ ബോയ്സ് എന്ന ബി.ടി.എസ് ബാൻഡിന് രൂപം നൽകിയത്. വി, റാപ്പ് മോൺസ്റ്റർ, ജെ-ഹോപ്, ജിൻ, സുഗ, ജങ് കൂക്ക്, ജിമിൻ എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ. 2013ൽ 'നോ മോർ ഡ്രീം' എന്ന ആദ്യ ആൽബത്തോടെ തന്നെ ഇവർ സംഗീതലോകത്തിെൻറ ശ്രദ്ധാകേന്ദ്രമായി. കൗമാരക്കാരും യുവാക്കളും ഏറ്റെടുത്തതോടെ തൊട്ടതെല്ലാം പൊന്നാകുന്ന ചരിത്രമായി ബി.ടി.എസിേൻറത്.
പ്രീമിയർ ചെയ്തപ്പോൾ ഏറ്റവും അധികം ആളുകൾ കണ്ട പാെട്ടന്ന 'ബ്ലാക്ക്പിങ്കി'െൻറ റെക്കോർഡാണ് 'ഡൈനാമൈറ്റ്' തകർത്തത്. ഇന്ന് പുറത്തിറങ്ങിയ ഇൗ പാട്ടിെൻറ ഇ.ഡി.എം റീമിക്സ് ഇതുവരെ എേട്ടമുക്കാൽ ലക്ഷം പേരും അക്കുസ്റ്റിക് റീമിക്സ് പത്തുലക്ഷത്തിലേറെ പേരും കണ്ടുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.