'മനസു മാറണം, മനുഷ്യനാവണം...' മുരുകൻ കാട്ടാക്കടയുെട വിപ്ലവഗാനത്തിന് മറുഗാനം
text_fields'ചോപ്പ്' എന്ന ചിത്രത്തിന് വേണ്ടി മുരുകൻ കാട്ടാക്കട എഴുതി ആലപിച്ച് ''മനുഷ്യനാവണം, മനുഷ്യനാവണം ഉയർച്ച താഴ്ച്ചകൾക്കതീതമായ സ്നേഹമേ, നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാക്സിസം'' എന്നു തുടങ്ങുന്ന ഇടത് വിപ്ലവഗാനം തെരഞ്ഞെടുപ്പ് കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. മാക്സിസത്തിന്റെ ധീരതയും ത്യാഗവും ഉയർത്തി പിടിക്കുന്ന വരികളാൽ സമ്പന്നമായ ഈ ഗാനം ഇടതുപക്ഷ പ്രവർത്തകരും നേതാക്കളും ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു.
എന്നാൽ ഈ ഗാനത്തിന് മറുഗാനമിറങ്ങിക്കഴിഞ്ഞു. ഗാനത്തിന്‍റെ ഈണം നിലനിർത്തി വരികളിൽ മാത്രമാണ് മാറ്റമുള്ളത്. അക്രമ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തെ വിമർശിച്ചുകൊണ്ടാണ് വരികൾ. യു.ഡി.എഫ് പ്രവർത്തകർ കൊല്ലപ്പെട്ടതിൽ സി.പി.എം പ്രതിസ്ഥാനത്തുള്ള സംഭവങ്ങൾ വാർത്താചാനലുകളിൽ വന്ന റിേപാർട്ടുകളുടെ ദൃശ്യങ്ങൾ പാട്ടിനൊപ്പം നൽകിക്കൊണ്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
''മനസു മാറണം, മനുഷ്യനാവണം കറുത്ത ചിന്തയിൽ പതിഞ്ഞ രക്തദാഹമേ നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാക്സിസം'' എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ രചന നജീബ് തച്ചൻപൊയിലാണ്. സാദിഖ് പന്തല്ലൂർ, ഹർഷ എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന്‍റെ നിർമാണം ബദറു കൈതപ്പൊയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.