തങ്കസൂര്യൻ ഉദിച്ചു തെളിഞ്ഞു; ഒരു താത്വിക അവലോകനം ലിറിക്കൽ വീഡിയോ റിലീസ്
text_fieldsജോജു ജോർജ്, നിരഞ്ജ് രാജു, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മിച്ച് അഖിൽ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി.
"തങ്കസൂര്യൻ ഉദിച്ചു തെളിഞ്ഞു..."എന്നാരംഭിക്കുന്ന ഈ ഗാനം മധു ബാലകൃഷ്ണൻ, രാജലക്ഷ്മി, ജോസ് സാഗർ, ഖാലീദ് എന്നിവർ ചേർന്നാണ് പാടിയത്. കൈതപ്രത്തിന്റെ വരികൾക്ക് ഒ.കെ രവിശങ്കർ സംഗീതം പകർന്ന ഗാനമാണിത്. ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാർ, ബാലാജി ശര്‍മ്മ, വിയാൻ, ജയകൃഷ്ണൻ, നന്ദൻ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്സ്, മന്‍ രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി, ശെെലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഛായാഗ്രഹണം വിഷ്ണു നാരായണന്‍, കെെതപ്രം,മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ.കെ രവിശങ്കര്‍ സംഗീതം പകരുന്നു. ശങ്കർ മഹാദേവൻ, മധു ബാലകൃഷ്ണൻ, ജോസ് സാഗർ, രാജാലക്ഷ്മി എന്നിവരാണ് ഗായകർ. പശ്ചാത്തല സംഗീതം-ഷാൻ റഹ്മാൻ, എഡിറ്റിംങ്-ലിജോ പോള്‍. പ്രൊജ്റ്റ് ഡിസെെന്‍-ബാദുഷ, ലൈൻ പ്രൊഡ്യുസർ-മേലില രാജശേഖരൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ-എസ്സാ കെ എസ്തപ്പാന്‍, കല-ശ്യാം കാർത്തികേയൻ, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം-അരവിന്ദന്‍, സ്റ്റിൽസ്-സേതു, പരസ്യകല-അധിന്‍ ഒല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബോസ്, ഫിനാൻസ് കൺട്രോളർ-സുനിൽ വേറ്റിനാട്, പ്രൊജക്റ്റ് മെന്റർ-ശ്രീഹരി.
പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമായ "ഒരു താത്വിക അവലോകം "ഉടൻ പ്രദർശനത്തിനെത്തും വാര്‍ത്ത പ്രചരണം -എ എസ് ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.