വീണ്ടും `പാടാമെന്നായ്' ഗാനവുമായി സംഘാടകർ
text_fieldsകോഴിക്കോട്: `പാടാമെന്നായ്' ഗാനവുമായി സംഘാടകർ രംഗത്ത്്. 1980കളിൽ സ്റ്റുഡന്‍റ് ക്രിസ്ത്യന്‍ മൂവ്മെന്‍റിലെ (എസ്. സി. എം) ഒരുപറ്റം വിദ്യാര്‍ത്ഥികളും അവരുടെ സഹയാത്രികരും ചേര്‍ന്നു രചിച്ച ഗാനങ്ങളുടെ സമാഹരമാണ് `പാടാമൊന്നായ്' .
അക്കാലത്തെ വിശ്വാസ ബോധ്യങ്ങളും സാമൂഹിക പ്രതിബദ്ധതകളും ഉള്ളടങ്ങിയ ഈ ഗാനങ്ങളോട് പിൽക്കാലത്ത്, പ്രത്യേകിച്ച് 90കളിൽ നിരവധി ഗാനങ്ങൾ കണ്ണിചേർക്കപ്പെട്ടു. ക്രൈസ്തവ മണ്ഡലങ്ങളിൽ മാത്രമല്ല, മതേതര ഇടങ്ങളിലും ഈ ഗാനങ്ങൾ സ്വീകരിക്കപ്പെട്ടു.
ക്രൈസ്തവ വിശ്വാസത്തിന്‍റെ പൊരുൾ തേടുന്നതും സാധാരണ മനുഷ്യരുടെ ആകുലതകൾ പങ്കുെവയ്ക്കുന്നതുമാണ് പാടാമൊന്നായ് ഗാനങ്ങളുടെ ഉള്ളടക്കം. അതിനാൽ തന്നെ പരമ്പരാഗതമായ ക്രൈസ്തവ ഗാനങ്ങളിൽ നിന്നും ഭാഷ്യത്തിലും ആലാപനത്തിലും അത് വ്യത്യസ്ത പുലർത്തുന്നുണ്ട്. മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന ഈ ഗാനശാഖയ്ക്ക് സമകാലികമായ ഒരു തുടർച്ചയുണ്ടാകണമെന്നും ആഗ്രഹമാണ് പുതിയ നീക്കത്തിനുപിന്നിൽ.
ഈ സാഹചര്യത്തിൽ ഏപ്രിൽ 17 ന് വൈകീട്ട് ഏഴ് മുതൽ ഒൻപതു മണി വരെ zoom പ്ലാറ്റ്ഫോമിൽ ഒരു സംഗീത സായാഹ്നം ക്രമീകരിക്കുകയാണ്. Zoom ID: 7827657306. Passcode: 12345.
പാടാമൊന്നായ് ഗാനങ്ങളുടെ രചയിതാക്കൾ, സംഗീതം നൽകിയവർ വിവിധ കാലഘട്ടത്തിൽ ഈ പാട്ടുകള്‍ ഏറ്റുപാടിയവർ എന്നിവരെല്ലാം ഒന്നിക്കുന്ന ഗാനസായാഹ്നമായിതുമാറുെമന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.