പ്രണയത്തിന്‍റെ മധുരം പെയ്യിച്ച് 'പണ്ടത്തെ ആമിന'; വൈറലായി സംഗീത ആൽബം
text_fieldsകോഴിക്കോട്: 'പൂമൊത്തോളേ' എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ പ്രശസ്ത ഗാനരചയിതാവ് അജീഷ് ദാസന്‍റെ രചനയിൽ പുറത്തിറങ്ങിയ സംഗീത ആൽബം 'പണ്ടത്തെ ആമിന' ശ്രദ്ദേയമാകുന്നു. ബാല്യകാലസ്മൃതിയും ഗൃഹാതുരത്വവും പ്രണയവും വിരഹവും ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്ന ഗാനം വേറിട്ട ആസ്വാദനമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ചെറിയ പെരുന്നാൾദിനം റിലീസ് ആയ 'പണ്ടത്തെ ആമിന'ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
പ്രശസ്ത ഗായകൻ അഫ്സൽ യുസുഫ് സംഗീതം നൽകി ആലപിച്ച ഗാനം ലിറിക്കൽ വീഡിയോ രൂപത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. കേൾക്കുന്ന മാത്രയിൽ തന്നെ ആസ്വാദകനെ പ്രണയത്തിന്‍റെ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന അഫ്സൽ യുസഫിന്‍റെ ഈണവും പണ്ടത്തെ ആമിനയെ ആർദ്രമായ സംഗീതാനുഭവമാക്കുന്നു. ഇമ്മാനുവൽ, ബോംബെ മാർച്ച് 12, മൈലാഞ്ചി മൊഞ്ചുള്ള വീട്, ഇത് പാതിരാ മണൽ, ഗോഡ് ഫോർ സെയിൽ എന്നിവയാണ് അഫ്സൽ യൂസഫ് സംഗീതം നൽകിയ സിനിമകൾ. അവനീര്‍ ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് എം ഹസ്സനാണ് ഗാനം നിർമ്മിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.