മൂന്ന് മില്യനുമായി 'പസൂരി' ട്രെൻഡിങിൽ; ദാന ഇനി അഫ്സല്‍ യൂസുഫിന്‍റെ സംഗീതത്തില്‍ പാടും
text_fieldsകവര്‍ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ദാന റാസിഖിന്റെ സംഗീത വഴിയിൽ പുതിയൊരു വഴിത്തിരിവ്. സംഗീത സംവിധായകന്‍ അഫ്സല്‍ യൂസുഫിന്റെ ഗാനം ആലപിക്കാനൊരുങ്ങുകയാണ് ഈ അനുഗ്രഹീത കലാകാരി. പാക് ഗായകരായ അലി സേത്തിയും ഷെ ഗില്ലും ആലപിച്ച് ലോകമമ്പൊടും ഹിറ്റായ 'പസൂരി'യുടെ കവർ സോങ്ങിലൂെടയാണ് ദാന റാസിഖ് അടുത്തിടെ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചത്. ദാനയോടൊപ്പം സഹോദരങ്ങളായ തൂബ റാസികും മുഹമ്മദ് ദുര്‍റ റാസികും പസൂരിയുടെ ഭാഗമായിരുന്നു.
യൂ ട്യൂബില്‍ 30 ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ട ഗാനം ഇപ്പോഴും യൂ ട്യൂബ് ട്രെന്‍ഡിങില്‍ സ്ഥാനം നിലനിര്‍ത്തുന്നു. പസൂരി ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ടു ചെയ്യുകയും ലോകമെമ്പാടുമുള്ള ഗാനാസ്വാദകരില്‍ നിന്നും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു. ദാന ആലപിച്ച സുന്ദരനായവനേ, വാതുക്കല് വെള്ളരിപ്രാവ്, ആഫ്രീന്‍ ആഫ്രീന്‍ എന്നീ കവര്‍ഗാനങ്ങളും ശ്രദ്ധനേടിയിരുന്നു.
കോക് സ്റ്റുഡിയോ പാകിസ്ഥാന്‍ പുറത്തിറക്കിയ പസൂരി എന്ന വൈറല്‍ ഗാനം ഇന്ത്യയിലെ സംഗീത പ്രേമികളുടെ ഹൃദയങ്ങളില്‍ പ്രത്യേക സ്ഥാനം നേടിയിരുന്നു. ഒറിജിനല്‍ പസൂരി പോലെ വിവിധ കവര്‍ വേര്‍ഷനുകള്‍ ഓണ്‍ലൈനില്‍ തരംഗമാണ്. ഇക്കൂട്ടത്തില്‍ വലിയ ശ്രദ്ധനേടിയതാണ് ദാനയുടേയും സഹോദരങ്ങളുടേയും മനോഹരമായ കവർ സോങ്. ദാനയോടൊപ്പം സഹോദരങ്ങളായ തൂബ റാസിക് (25), മുഹമ്മദ് ദുറ റാസിക് (17) എന്നിവര്‍ ചേര്‍ന്നാണു ഹിറ്റ് ഡ്യുയറ്റിന്റെ കവർ പതിപ്പ് പാടിയിരിക്കുന്നത്.
ശബ്ദത്തിലും ഭാവത്തിലുമെന്നപോലെ ചിത്രീകരണത്തിലും മികച്ചുനില്‍ക്കുന്ന ഈ 'തലശേരി വേര്‍ഷന്‍' വലിയ സ്വീകാര്യതയാണു നേടുന്നത്. പെപ്പി പോപ്പ് ബീറ്റുകളുള്ള നാടോടി ഈണങ്ങളുടെ മനോഹരമായ മിശ്രണമായ ഒറിജിനല്‍ ഗാനം പോലെ മനോഹരമാണ് മലയാളി വേര്‍ഷനും. കോഴിക്കോട്ടെ കാലിഗ്രാഫി ആര്‍ട്ട് ഗാലറിയായ കഗ്രാര്‍ട്ടിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. രാജ്യമെമ്പാടുമുള്ള ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ ഗാനം ഇന്ത്യയില്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങാണ്.
പസൂരിക്ക് ശേഷം മറ്റൊരു മികച്ച ഗാനവുമായി വീണ്ടും ആസ്വാദകരിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ് ദാന. സംഗീത സംവിധായകന്‍ അഫ്സല്‍ യൂസുഫ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ഗാനമാണ് ദാന ആലപിക്കുക. അഫ്സല്‍ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ദാനയോടൊപ്പമുള്ള ചിത്രവും അഫ്സല്‍ യൂസുഫ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.