‘പെരിയോനെ റഹ്‌മാനെ’; നജീബിന്റെ ഹൃദയമുരുകിയ വിളി, അത്ഭുതം തീര്‍ത്ത് എആര്‍ റഹ്‌മാന്‍; ആടുജീവിതത്തിലെ ഗാനം പുറത്ത്
text_fieldsഉള്ള് തുറന്നുള്ള നജീബിന്റെ വിളി... പെരിയോനെ റഹ്‌മാനെ, ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് എ ആര്‍ റഹ്‌മാന്റെ മാന്ത്രികതയില്‍ ഒരുങ്ങിയ ഗാനത്തിന്റെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മലയാളത്തിന്റെ അഭിമാനമായി മലയാളികളുടെ സ്വന്തം സിനിമയായ ബ്ലെസിയുടെ ആടുജീവിതത്തിനായി എ.ആര്‍ റഹ്‌മാന്‍ ഒരുക്കിയ ഗാനങ്ങള്‍ ഓരോന്നും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇതിനോടകം ഇടം പിടിച്ചു കഴിഞ്ഞിട്ടുണ്ട്.
റഫീഖ് അഹമ്മദിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് ജിതിന്‍ രാജ് ആണ്. ഗാനത്തിന്റെ ആദ്യത്തെ രണ്ട് വരികള്‍ എഴുതിയത് എആര്‍ റഹ്‌മാനാണ്. വരികള്‍ എഴുതി കഴിഞ്ഞതിന് ശേഷം ഈണം പകര്‍ന്നതാണ് പെരിയോനെ റഹ്‌മാനെ ഗാനം എന്ന പ്രത്യേകതയും ഉണ്ട്.
ആടുജീവിതത്തിന്റെ ചിത്രീകരണ സമയത്ത് ജോര്‍ദാനില്‍ നേരിട്ട് എത്തിയ റഹ്‌മാന്‍ ചിത്രീകരണ സ്ഥലവും നജീബിന്റെ താമസസ്ഥലമായി ഒരുക്കിയ ഇടങ്ങളുമെല്ലാം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങളും ഗാനത്തിന്റെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായിട്ടുള്ള ഹോപ്പ് ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരുന്നു. മനുഷ്യനെ മുന്നോട്ട് നയിക്കുന്ന പ്രതീക്ഷകളെ അവതരിപ്പിക്കുന്ന ഗാനത്തിന്റെ കോണ്‍സെപ്റ്റും വീഡിയോ ഡയറക്ഷനും ചെയ്തിരിക്കുന്നത് ബ്ലെസിയാണ്.
അഞ്ച് ഭാഷകളിലായി ഒരുക്കിയിരിക്കുന്ന ഹോപ്പ് ഗാനം റഫീഖ് അഹമ്മദ്, പ്രസണ്‍ ജോഷി, വിവേക്, , ജയന്ത് കൈക്കിനി, രാകേന്ദു മൗലി, എആര്‍ റഹ്‌മാന്‍, റിയാഞ്ജലി എന്നിവരാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. എആര്‍ റഹ്‌മാനും റിയാഞ്ജലിയുമാണ് ഹോപ്പ് ഗാനം ആലപിച്ചിരിക്കുന്നത്.
അവിശ്വസനീയമായ ഒരു യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനും അമല പോളുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആടുജീവിതത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ ആര്‍ റഹ്‌മാനാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ഒരുക്കിയ ആടുജീവിതം മാര്‍ച്ച് 28 ന് തിയേറ്ററുകളില്‍ എത്തും.
മലയാളികളുടെ സ്വന്തം സിനിമയാണ് ആടുജീവിതമെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'വളരെ ചുരുക്കം സിനിമകള്‍ക്കേ മലയാളിയുടെ സ്വന്തം സിനിമ, അല്ലെങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ ഓരോരുത്തരുടെയും സിനിമ എന്നൊരു ഐഡന്റിറ്റി റിലീസിന് മുന്‍പുതന്നെ നേടാന്‍ കഴിയൂ, ഈ സിനിമയ്ക്ക് അത്തരമൊരു ഭാഗ്യമുണ്ടായി' എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.
ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനില്‍ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രിന്‍സ് റാഫേല്‍, ദീപക് പരമേശ്വരന്‍, കോസ്റ്റ്യൂം ഡിസൈനര്‍ - സ്റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - റോബിന്‍ ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍ - സുശീല്‍ തോമസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - പ്രശാന്ത് മാധവ്, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, വീഡിയോഗ്രാഫി - അശ്വത്, സ്റ്റില്‍സ് - അനൂപ് ചാക്കോ, മാര്‍ക്കറ്റിംഗ്: ക്യാറ്റലിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.