നിറദീപമായ് ചൊരിയുന്നുവോ...'രാമുവിന്റെ മനൈവികൾ'സിനിമയിലെ ഗാനം ശ്രദ്ധേയമാകുന്നു
text_fieldsസുധീഷ് സുബ്രഹ്മണ്യം സംവിധാനം ചെയ്ത ‘രാമുവിന്റെ മനൈവികൾ’ സിനിമയിലെ ‘‘ നിറദീപമായ് ചൊരിയുന്നുവോ...’’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. പ്രഭാകരൻ നറുകരയുടെ വരികൾ മനോഹരമായി ആലപിക്കുന്നത് നിമിഷ കുറുപ്പത്ത് ആണ്. പി. ജയചന്ദ്രൻ ആലപിച്ച ‘‘മൂകഭാവം തരളമായ്...’’ എന്നു തുടങ്ങുന്ന മറ്റൊരു ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വാസു അരീക്കോടിന്റെതാണ് വരികൾ. മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകൻ എസ്.പി. വെങ്കിടേഷ് വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് തിരികെയെത്തുകയാണ് ഈ സിനിമയിലൂടെ. പശ്ചാത്തല സംഗീതമൊരുക്കിയതും എസ്.പി തന്നെയാണ്. കെ.ടി. ജയചന്ദ്രൻ എഴുതി രഞ്ജിത് ഉണ്ണി ആലപിക്കുന്ന ‘‘മാമണിമാരനു ചേരുമഴകുള്ള...’’ എന്നു തുടങ്ങുന്ന ഗാനം കൂടിയുണ്ട് ചിത്രത്തിൽ.
തമിഴിലും മലയാളത്തിലും ഒരേ സമയം ചിത്രീകരിച്ച സിനിമയുടെ തമിഴ് പതിപ്പിനു വേണ്ടി (രാമുവിൻ മനൈവികൾ) ഗാനങ്ങൾ രചിച്ചത് വൈരഭാരതിയാണ്. വി.വി. പ്രസന്നയും രഞ്ജിത്ത് ഉണ്ണിയുമാണ് തമിഴ് ഗാനം ആലപിക്കുന്നത്.സുധീഷ് സുബ്രഹ്മണ്യം രചനയും സംവിധാനവും നിർവഹിക്കുന്ന ‘രാമുവിന്റെ മനൈവികൾ’ എം.വി.കെ ഫിലിംസും ലെൻസ് ഓഫ് ചങ്ക്സും ചേർന്ന് നിർമിക്കുന്നു. വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവരാണ് നിർമാതാക്കൾ.
മല്ലി എന്ന ആദിവാസി പെൺകുട്ടിയുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ഈ ഫീച്ചർ ഫിലിം. തമിഴ്നാട്, കേരള അതിർത്തി ഗ്രാമത്തിലാണ് പ്രധാനമായും കഥ നടക്കുന്നത്. ശിവകാശി, മധുര, പൊള്ളാച്ചി, പട്ടാമ്പി, അരീക്കോട് എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. ബാലു ശ്രീധർ ആണ് നായക വേഷം അവതരിപ്പിക്കുന്നത്. ആദിവാസി പെൺകുട്ടി മല്ലിയായി ആതിര വേഷമിടുന്നു. ശ്രുതി പൊന്നുവാണ് മറ്റൊരു നായിക. ബീന, ദീപു, സന്തോഷ് തച്ചണ്ണ, വിമൽ മേനോൻ, വേണുജി, രവീന്ദ്രൻ, സനീഷ്, സി.എ. വിൽസൺ, മനോജ് മേനോൻ, എം. കുഞ്ഞാപ്പ, ഭാഗ്യനാഥൻ, പ്രേമ താമരശ്ശേരി എന്നിവരോടൊപ്പം പുതുമുഖങ്ങളും വേഷമിടുന്നു.
ഛായാഗ്രഹണം: വിപിന്ദ് വി രാജ്, എഡിറ്റിംഗ്: പി.സി. മോഹനൻ, കലാസംവിധാനം: പ്രഭ മണ്ണാർക്കാട്, മേക്കപ്പ്: ജയമോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: ചെന്താമരാക്ഷൻ, വസ്ത്രാലങ്കാരം: ഉണ്ണി പാലക്കാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: എം. കുഞ്ഞാപ്പ, അസിസ്റ്റൻറ് ഡയറക്ടർ: ആദർശ് ശെൽവരാജ്, സംഘട്ടനം: ആക്ഷൻ പ്രകാശ്, നൃത്തം: ഡ്രീംസ് ഖാദർ, പ്രൊഡക്ഷൻ മാനേജർ: വിമൽ മേനോൻ, ലൊക്കേഷൻ മാനേജർ: മുരളി പട്ടാമ്പി, നിധീഷ് കൃഷ്ണൻ, സ്റ്റിൽസ്: കാഞ്ചൻ ടി.ആർ, പി.ആർ.ഒ: അയ്മനം സാജൻ. സിനിമ നവംബർ 22ന് തിയറ്ററുകളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.