അമേരിക്കൻ റാപ്പ് സംഗീതജ്ഞൻ ഡി.എം.എക്സ് അന്തരിച്ചു; മരണത്തിലേക്ക് നയിച്ചത് അമിത ലഹരി ഉപയോഗം
text_fieldsവാഷിങ്ടൺ ഡി.സി: അമേരിക്കൻ റാപ്പ് സംഗീതജ്ഞനും നടനുമായ ഏൾ സിമ്മോൺസ് (50) അന്തരിച്ചു. ഡി.എം.എക്സ് (ഡാർക് മാൻ എക്സ്) എന്ന പേരിലാണ് ഇദ്ദേഹം സംഗീതലോകത്ത് പ്രശസ്തനായത്. അമിത ലഹരി ഉപയോഗമാണ് മരണകാരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Party Up, X Gon' Give It To Ya തുടങ്ങിയവയാണ് ഡി.എം.എക്സിന്‍റെ എക്കാലത്തെയും മികച്ച ഹിറ്റ് റാപ്പ് ഗാനങ്ങൾ. വിവാദനായകൻ കൂടിയായ ഡി.എം.എക്സ് നിരവധി നിയമപ്രശ്നങ്ങളിൽ പെടുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
1970ൽ ന്യൂയോർക്കിലെ മൗണ്ട് വെർനോണിലാണ് ജനനം. 1991 മുതലാണ് റാപ്പ് സംഗീതലോകത്ത് സജീവമായത്. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഡി.എം.എക്സിന്‍റെ നിര്യാണത്തിൽ സംഗീതലോകത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സംഗീതലോകത്തിന് കനത്ത നഷ്ടമാണെന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ട്വീറ്റ് ചെയ്തു. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത് സ്വപ്നസാക്ഷാത്കാരമായിരുന്നെന്നും പ്രിയങ്ക ട്വീറ്റിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.