'ആശാലത'
text_fieldsഇണങ്ങിയും പിണങ്ങിയും സംഗീതമെന്നഒരേ കടലായി ഒഴുകിയവരാണ്, ദീനാനാഥിെൻറ ഈ രണ്ടു മക്കളും
പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കറിെൻറ ഏറ്റവും പ്രശസ്തയായ മകളും പ്രശസ്തിയിൽ രണ്ടാമതുള്ള മകളും തമ്മിലെന്ത് ? തെൻറ നാലു വയസ്സിന് ഇളയ സഹോദരി ആശ ഭോസ്ലെയെ ലത എതിരാളിയായി കണ്ടുവെന്ന പ്രചാരണം ബോംബെ സിനിമ വൃത്തങ്ങളിൽ ഏറെ കേട്ടതാണ്. യഥാർഥ്യവും അസത്യവും ചേർന്ന് ഇതിന് ഏറെ പ്രചാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
വർഷങ്ങളായി ഇരുവരും തമ്മിൽ മിണ്ടാറില്ലെന്നു വരെ പ്രചരിച്ചു. ചില യാഥാർഥ്യങ്ങളുണ്ടെങ്കിലും കേട്ടറിഞ്ഞപോലെയുള്ളതല്ല തമ്മിലുള്ള ബന്ധമെന്നു ഇരുവരും പറയുന്നു. ''ദീദിയുടേത് നേർത്ത സ്വരമാണെങ്കിൽ എേൻറത് സാന്ദ്രമാണ്. ദീദിയുടെ സ്വരം മധുരമാണ്. അതേസമയം നൂറിൽ അമ്പതു പേർ ദീദിയുടെ സ്വരം ഇഷ്ടപ്പെടുേമ്പാൾ ബാക്കിയുള്ളവർ എെൻറ സ്വരവും ഇഷ്ടപ്പെടുന്നുണ്ട് എന്നാണ് എൻറ അഭിപ്രായം. ഞങ്ങൾ പ്രതിയോഗികളാണെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. ദീദിക്ക് ചെയ്യാൻ കഴിയുന്നത് എനിക്ക് പറ്റിയില്ലെന്നു വരാം. മറിച്ചും ഉണ്ടാകാം. ഒരു പാട്ടുകാരിയെന്ന നിലയിൽ ദീദിയേക്കാൾ നന്നായി പാടണമെന്ന് ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹമാണ് എന്നെ ഈ നിലയിൽ എത്തിച്ചത്.'' -ആശ പറയുന്നു.
താനും ആശയും തമ്മിൽ ശത്രുതയില്ലെന്ന് ലത പലപ്പോഴും പറഞ്ഞിട്ടുണ്ട്. ''സഹോദരികൾ മാത്രമല്ല, അയൽക്കാർ കൂടിയാണ് ഞങ്ങൾ. പരസ്പരം സംസാരിക്കുകയും ഒന്നിച്ചു ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. പ്രശ്നങ്ങൾ വല്ലതുമുണ്ടെങ്കിൽ പറഞ്ഞു തീർക്കുന്നു. അവൾക്ക് എല്ലാതരം പാട്ടുകളും പാടാനാകും. ശോകഗാനവും നൃത്തഗാനവും കാബറെയുമെല്ലാം. എെൻറ അനുജത്തി ആയതുകൊണ്ട് പറയുകയല്ല, മറ്റാരും അവൾക്ക് തുല്യരല്ല'' -ലത പറയുന്നു.
അതേസമയം,പതിനാലാം വയസ്സിൽ, തെൻറ ഇരട്ടി പ്രായമുള്ള ഗണപത്റാവു ഭോസ്ലെ എന്ന റേഷൻ ഇൻസ്പെക്ടറുടെ കൂടെ ഇറങ്ങിപ്പോയ ആശയുടെ പ്രവൃത്തി കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്ന പക്ഷക്കാരിയായിരുന്നു ലത. ഒടുവിൽ കല്ലുകടി നിറഞ്ഞ ആ ദാമ്പത്യ ജീവിതത്തിൽ നിന്ന് രണ്ടു കുട്ടികളുമായി ആശ തിരിച്ച് വീട്ടിലേക്കു വന്നതും ചരിത്രം.
ലതയുടെ സ്വരം നേർത്തതാണെന്ന് പറഞ്ഞ് അവസരം നിഷേധിച്ച ഹൻസ്രാജ് ബെഹ്ലിെൻറ 'സാവൻ ആയാ...സാവൻ ആയാരെ' (ചുനരിയ 1948) ആണ് ഹിന്ദിയിൽ ആശ പാടുന്ന ആദ്യ ഗാനം. ഈ സംഭവത്തോടെ തന്നെ ഇരുവരും തമ്മിലെ പ്രഫഷണൽ മത്സരം തുടങ്ങിയെന്നാണ് യഥാർഥ്യം. ലതയെ കൊണ്ട് ഒരു പാട്ടുപോലും പാടിക്കാത്ത ഒ.പി നയാരുമായുള്ള ആശയുടെ കൂട്ടുകെട്ട് ഈ മാത്സര്യത്തിന് ആക്കം കൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.