ഒരു സൗത്തിന്ത്യൻ പാട്ടിനും ലഭിക്കാത്ത നേട്ടം സ്വന്തമാക്കി റൗഡി ബേബി; സന്തോഷം പങ്കിട്ട് ധനുഷും സായ് പല്ലവിയും
text_fields2018ൽ തിയററ്റിലെത്തിയ മാരി 2 എന്ന ധനുഷ് ചിത്രം പ്രതീക്ഷിച്ച വിജയം സ്വന്തമാക്കിയില്ലെങ്കിലും യുവാൻ ശങ്കർ രാജ സംഗീതം നൽകിയ ചിത്രത്തിലെ 'റൗഡി ബേബി' എന്ന ഗാനം വമ്പൻ ഹിറ്റായിരുന്നു. എന്നാൽ, അതേ പാട്ട് ഇപ്പോൾ മറ്റൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. യൂട്യൂബിൽ ഒരു ബില്യൺ (100 കോടി) കാഴ്ച്ചക്കാരെ സ്വന്തമാക്കുന്ന ആദ്യത്തെ ദക്ഷിണേന്ത്യൻ ഗാനമാണ് ഇനിമുതൽ റൗഡി ബേബി. നേരത്തെ ബിൽബോർഡ് യൂട്യൂബ് ചാർട്ടിൽ ഇടംനേടി റെക്കോർഡിട്ട റൗഡി ബേബിക്ക് ഇത് രണ്ടാമത്തെ ചരിത്ര നേട്ടം കൂടിയാണ്.
സായ് പല്ലവിയും ധനുഷും യുവാൻ ശങ്കർരാജയുടെ രസകരമായ സംഗീതത്തിന് ഇണങ്ങുന്ന രീതിയിൽ ചുവടുവെച്ചപ്പോൾ പ്രായഭേദമന്യേ എല്ലാവരും പാട്ടിനെ സ്വീകരിച്ചു. പ്രഭുദേവയാണ് ഇരുവരെയും ചിത്രത്തിൽ ഡാൻസ് പഠിപ്പിച്ചത്. പതിവ് ശൈലിയിൽ നിന്നും മാറിയുള്ള പാട്ടും ഡാൻസും ചിത്രീകരണവും ലൊക്കേഷനുമെല്ലാം നേട്ടത്തിന് കാരണമായി.
ദിയയും ധനുഷും ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്. അനിരുദ്ധ് സംഗീതം നൽകി ധനുഷ് ആലപിച്ച വൈ ദിസ് കൊലവെറി എന്ന ഗാനവും ആഗോളതലത്തിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. കൊലവെറിയുടെ ഒമ്പതാം വാർഷിക ദിനത്തിലാണ് റൗഡി ബേബിക്ക് 100 കോടി കാഴ്ച്ചക്കാരെ ലഭിച്ച അപൂർവ്വ നേട്ടം ആഘോഷിക്കുന്നത്. അതിെൻറ സന്തോഷം ധനുഷും നടി സായ് പല്ലവിയും ട്വിറ്ററിൽ പങ്കുവെച്ചു.
What a sweet coincidence this is ❤️❤️ Rowdy baby hits 1 billion views on same day of the 9th anniversary of Kolaveri di. We are honoured that this is the first South Indian song to reach 1 billion views. Our whole team thanks you from the heart ❤️❤️
— Dhanush (@dhanushkraja) November 16, 2020
Thank you all for owning Rowdy baby ❤️ 1 Billion love and counting ❤️🙈
— Sai Pallavi (@Sai_Pallavi92) November 16, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.