ഗായകൻ ആരൺ കാർട്ടറെ കാലിഫോർണിയയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
text_fieldsലോസ് ആഞ്ജൽസ്: പ്രശസ്ത അമേരിക്കൻ ഗായകനും റാപ്പറുമായ ആരൺ കാർട്ടറെ(34) കാലിഫോർണിയയിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ലാൻകാസ്റ്ററിലെ വീട്ടിലെ ബാത്ടബ്ബിലാണ് ആരണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രശസ്ത ബാൻഡ് ആയ ബാക്സ്ട്രീറ്റ് ബോയ്സിലെ ഗായകൻ നിക് കാർട്ടറുടെ സഹോദരനാണ്. ആരണും ഈ ബാൻഡിന്റെ ഭാഗമായിരുന്നു.
1987 ൽ ഫ്ലോറിഡയിലെ ടാംപയിലാണ് കാർട്ടർ ജനിച്ചത്. ഏഴാംവയസു മുതൽ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. ഒമ്പതാം വയസിൽ ആദ്യ സംഗീത ആൽബമിറക്കി ശ്രദ്ധനേടി. ആരോൺസ് പാർട്ടി(കം ഗെറ്റ് ഇറ്റ്) 30 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു.
90കളുടെ അവസാനത്തിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ നാല് ആൽബങ്ങളുടെ ദശലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റുപോയത്. നിരവധി റിയാലിറ്റി ഷോകളിലും ഓഫ് ബ്രോഡ് വെ പ്രൊഡക്ഷനുകളിലും സജീവ സാന്നിധ്യമായിരുന്നു. ഓൺലൈൻ ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.