പാടുക, മീരാ...
text_fields‘പെരിയോനേ എൻ റഹ്മാനേ... പെരിയോനേ റഹീം...’ ‘ആടുജീവിതം’ എന്ന സിനിമയിൽ എ.ആർ. റഹ്മാന്റെ സംഗീതത്തിൽ പിറന്ന ഈ പാട്ടിനിപ്പോൾ കൂടുതൽ മധുരമാണ്. ഗാനം പുറത്തുവന്ന് അധികം വൈകാതെതന്നെ പ്രേക്ഷകർ അതേറ്റെടുത്തു. ഒപ്പം ഒരു പുതിയ ഗായികയെയും.
സോഷ്യൽ മീഡിയ പേജിൽ ഈ പാട്ടുപാടി വൈറലായിരിക്കുകയാണ് മഞ്ചേരി പയ്യനാട് താമരശ്ശേരി സ്വദേശിനി മീര. മീര പാടിയ ഈ പാട്ട് എ.ആർ. റഹ്മാൻ തന്റെ ഒഫിഷ്യൽ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കുകയും ചെയ്തു. സെലിബ്രിറ്റികളടക്കം ലക്ഷക്കണക്കിനുപേരാണ് ഈ പാട്ട് കേൾക്കുകയും പങ്കുവെക്കുകയും ചെയ്തിരിക്കുന്നത്. തന്റെ പാട്ട് എ.ആർ. റഹ്മാൻ സ്റ്റോറിയായി പങ്കുവെച്ച വിവരം സുഹൃത്താണ് അറിയിച്ചത്. ആദ്യം ഇത് വിശ്വസിച്ചിരുന്നില്ല. റഹ്മാന്റെ അക്കൗണ്ടിൽ കയറി നോക്കിയ
പ്പോൾ ശരിക്കും ഞെട്ടിയെന്നും മീര പറയുന്നു. മമ്പാട് എം.ഇ.എസ് കോളജിലെ ആദ്യവർഷ ബി.എസ് സി സുവോളജി വിദ്യാർഥിയായ മീരയുടെ പാട്ട് ഇതാദ്യമായല്ല വൈറലാകുന്നത്. മീരയുടെ ഇൻസ്റ്റഗ്രാം പേജിലെ പല പാട്ടുകൾക്കും മില്യൺ കണക്കിനാണ് കാഴ്ചക്കാർ. മീരയുടെ പല പാട്ടുകൾക്കും എ.ആർ. റഹ്മാന്റെ മകളും നടൻ റഹ്മാനുമടക്കം പല സെലിബ്രിറ്റികളും പലതവണ കമന്റുകളും ഷെയറുകളുമായി എത്തിയിട്ടുണ്ട്.
എന്നും സംഗീതം ഏറെ ഇഷ്ടപ്പെട്ടിരുന്ന മീരക്ക് സംഗീതപഠനം ഇടക്കുവെച്ച് മുടങ്ങിപ്പോയിരുന്നു. ആ പഠനമിപ്പോൾ മീര വീണ്ടും തുടങ്ങിക്കഴിഞ്ഞു. ഒരു മ്യൂസിക് ബാൻഡിലെ സജീവ ഗായികകൂടിയാണ് മീര. അച്ഛൻ കുഞ്ഞുക്കുട്ടനും അമ്മ രജിതയും അനുജത്തി അനന്യയുമെല്ലാം പ്രോത്സാഹനവുമായി എപ്പോഴും മീരക്കൊപ്പമുണ്ട്. സ്കൂൾ കലോത്സവങ്ങളിൽ സംസ്ഥാനതല മത്സരങ്ങളിൽ മീര പങ്കെടുത്തിട്ടുണ്ട്. സംഗീതത്തിനൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോയി നല്ല ജോലി നേടി മുന്നേറാനാണ് മീരക്ക് ഇഷ്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.