റമദാനിൽ ചന്ദ്രബാബു പാടുകയാണ്; പുണ്യകീർത്തനങ്ങൾ...
text_fieldsകൊച്ചി: റമദാനിന്‍റെ മഹത്വവും പ്രാധാന്യവും ഉൾക്കൊണ്ട് സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ ഡോ. വാഴമുട്ടം ബി. ചന്ദ്രബാബു നടത്തുന്ന സംഗീതാർച്ചന പുണ്യനാളുകളെ ഭക്തിസാന്ദ്രമാക്കുന്നു. റമദാൻ ഒന്ന് മുതൽ സൃഷ്ടാവിനെയും റമദാൻ വ്രതത്തെയും മതസൗഹാർദത്തെയുമൊക്കെ പ്രകീർത്തിച്ചുകൊണ്ടുള്ള വരികളാണ് ചന്ദ്രബാബുവിന്‍റെ സംഗീതോപാസനയിലൂടെ കീർത്തനങ്ങളായി വിശ്വാസ സമൂഹത്തെയും സംഗീതപ്രേമികളെയും ഒരുപോലെ ആസ്വദിപ്പിക്കുവാനെത്തുന്നത്.
റമദാന്‍റെ ആദ്യത്തെ 15 ദിനങ്ങളില്‍ സ്വയം രചിച്ച കീര്‍ത്തനങ്ങളാണ് ചന്ദ്രബാബു സംഗീതം നല്‍കി ആലപിച്ചിരുന്നത്. തുടര്‍ന്നുള്ള 15 ദിവസങ്ങളില്‍ പൂവച്ചല്‍ ഖാദര്‍, പനച്ചമൂട് ഷാജഹാന്‍, റഹിം പനവൂര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഷജീര്‍, റഫീഖ് ഇല്ലിക്കല്‍, സ്വാമി അശ്വതി തിരുനാള്‍, കണിയാപുരം ബദറുദ്ദീന്‍ മൗലവി, വിഭുകൃഷ്ണന്‍, കെ. ജയകുമാര്‍, പ്രഭാവര്‍മ, വിജുശങ്കര്‍, റഫീഖ് അഹമ്മദ്, ഗിന്നസ് സത്താര്‍, ബി. കെ. ഹരിനാരായണന്‍ എന്നിവരുടെ രചനകളാണ് സംഗീതം നല്‍കി കീര്‍ത്തനങ്ങളാക്കി സംഗീതാര്‍ച്ചന നടത്തുന്നത്.
ആരാധനയും ഭക്തിയുമെല്ലാം അലിഞ്ഞുചേർന്നിരിക്കുന്ന ഈ വരികൾ ചന്ദ്രബാബുവിന്‍റെ ഈണത്തിലും ആലാപനത്തിലും അതീവ ഹൃദ്യമായാണ് സംഗീതാസ്വാദകരെ തേടിയെത്തുന്നത്. പ്രമുഖ പിന്നണി ഗായകൻ അഫ്സൽ അടക്കമുള്ളവർ ഡോ. വാഴമുട്ടം ബി. ചന്ദ്രബാബുവിന്‍റെ ഈ സംഗീതാർച്ചന സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.