മണ്ണിന്‍റെ പുണ്യമാം ഗന്ധർവ്വ ഗായകാ...പ്രിയ ദാസേട്ടന് ആദരമൊരുക്കി 28 ഗായകർ
text_fieldsമണ്ണിന്‍റെ പുണ്യമാം ഗന്ധർവ്വ ഗായകാ...മന്ത്രമീ ഞങ്ങൾക്ക് നിൻ നാദം....പിറന്നാളാഘോഷിക്കുന്ന ഗാനഗന്ധർവ്വൻ കെ.ജെ.യേശുദാസിന് ആദരവുമായി മലയാളത്തിലെ പ്രിയ ഗായകർ ഒത്തുചേർന്നു. യുവതലമുറയിലെ ഗായിക ശ്വേതാ മോഹനാണ് ഇങ്ങിനൊരു ആദരം ഗാനഗന്ധർവ്വനായി ഒരുക്കിയത്. ബി.കെ.ഹരിനാരായണന്‍റെ വരികൾക്ക് ശ്വേതാ മോഹൻ തന്നെയാണ് ഈണമിട്ടിരിക്കുന്നത്. മലയാളത്തിലെ 28 ഗായകരാണ് ആറ് മിനിറ്റിലധികംവരുന്ന ഗാനം പാടിയിരിക്കുന്നത്. വീണ വാദകനായ രാജേഷ് വൈദ്യയും ഇവരോടൊപ്പം അണിനിരന്നിട്ടുണ്ട്.
െക.എസ്.ചിത്ര, എം.ജി.ശ്രീകുമാർ, സുജാതാ മോഹൻ, ശ്രീനിവാസ്, ജി.വേണുഗോപാൽ, ഉണ്ണിമേനോൻ, കൃഷ്ണചന്ദ്രൻ, ബിജുനാരായണൻ, അഫ്സൽ, ജ്യോത്സന, റിമിടോമി, മധുബാലകൃഷ്ണൻ, വിധുപ്രതാപ്, ഗായത്രി, സിതാര, വിജയ്യേശുദാസ് തുടങ്ങി പുതുതലമുറയിലെ ഹരിശങ്കറും മധുശ്രീയും രാജലക്ഷ്മിയുംവരെ ഗായകരുടെ നിരയിലുണ്ട്.
'നമ്മുടെ ഗാനഗന്ധർവനുമായുള്ള ഈ ആദരം ജനിച്ചത് ദാസേട്ടനോട് നമ്മിൽ ഓരോരുത്തരോടും കാണിക്കുന്ന സ്നേഹത്തിലും ബഹുമാനത്തിലും നിന്നാണ്. ഇത് എന്‍റെ പാട്ടല്ല. നമ്മുടെ രാജ്യം കണ്ട ഏറ്റവും മികച്ച ഗായകരിൽ ഒരാൾക്ക് വേണ്ടി എല്ലാ ആരാധകർക്കും വേണ്ടി നിർമ്മിച്ച ഗാനമാണിത്. ദാസ്മാമയ്ക്കായി ഞങ്ങളുടെ ഹൃദയത്തിൽ തോന്നുന്ന കാര്യങ്ങൾ മനോഹരമായി വാക്കുകളിലേക്ക് പകർത്തിയതിന് ഹരിനാരായണൻ ചേട്ടന് നന്ദി. പാട്ടിന് മാന്ത്രിക സ്പർശം നൽകിയതിന് രാജേഷ് വൈദ്യ അണ്ണയ്ക്കും മറ്റ് 28 ഗായകർക്കും ഞാൻ നന്ദി പറയുന്നു'-പാട്ട് യൂട്യൂബിൽ പങ്കുവച്ചുകൊണ്ട് ശ്രേതാ മോഹൻ കുറിച്ചു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.