കോവിഡ്: സിത്താറിസ്റ്റ് പണ്ഡിറ്റ് ദെബു ചൗധരി അന്തരിച്ചു
text_fieldsന്യൂഡൽഹി: പ്രമുഖ സിത്താറിസ്റ്റും പത്മഭൂഷൺ ജേതാവുമായ പണ്ഡിറ്റ് ദെബു ചൗധരി (85) അന്തരിച്ചു. കോവിഡ് ബാധിച്ച് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച ഉച്ചയോടെ ഹൃദയാഘാതം മൂലമാണ് മരണമെന്ന് മകൻ പ്രതീകാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഏറെ നാളായി മറവി രോഗത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് കോവിഡ് ബാധിതനായത്. ഉസ്താദ് മുശ്താഖ് അലി ഖാെൻറ ശിഷ്യനായിരുന്ന ദെബു ചൗധരി 1935ൽ അവിഭക്ത ബംഗ്ലാദേശിലെ മൈമൻസിങ്ങിലാണ് ജനിച്ചത്. ഉസ്താദ് വിലായത്ത് ഖാൻ, രവി ശങ്കർ, നിഖിൽ ബാനർജി തുടങ്ങിയ ലോക പ്രശസ്ത സിത്താറിസ്റ്റുകൾക്കൊപ്പം പരിഗണിച്ചിരുന്ന ദെബു ചൗധരിയുടെ ഔദ്യോഗിക നാമം. ദേവബ്രദ ചൗധരി എന്നാണ്.
ഹിന്ദുസ്ഥാനി സംഗീത സമ്രാട്ട് മിയാൻ താൻസെെൻറ പിൻഗാമികൾ സ്ഥാപിച്ച ജയ്പൂരിലെ സെനിയ ഘരാന മ്യൂസിക് കേന്ദ്രവുമായി ബന്ധപ്പെട്ടായിരുന്നു ദെബു ചൗധരിയുടെയും പ്രവർത്തനം. രാഗങ്ങളുടെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ ഏറെ കണിശത പുലർത്തിയിരുന്ന സംഗീതജ്ഞനായിരുന്ന ദെബു ചൗധരി അനവധി പുതിയ രാഗങ്ങളും കേമ്പാസ് ചെയ്തിട്ടുണ്ട്. സംഗീതവുമായി ബന്ധപ്പെട്ട് ആറു പുസ്തകങ്ങൾ എഴുതിയിട്ടുള്ള ഇദ്ദേഹത്തിന് പത്മശ്രീയും സമ്മാനിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.