പ്രതീക് ചൗധരിയും കോവിഡിന് കീഴടങ്ങി; പണ്ഡിറ്റ് ദേബു ചൗധരിക്ക് പിന്നാലെ മകനും
text_fieldsന്യൂഡല്‍ഹി: പ്രശസ്ത സിതാര്‍ വാദകന്‍ പണ്ഡിറ്റ് ദേവ്ബ്രത ചൗധരിയുടെ (ദേബു ചൗധരി) വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ മകനും സിതാര്‍ വാദകനുമായ പ്രതീക് ചൗധരി (49) യും കോവിഡ് ബാധിച്ച് മരിച്ചു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ദേവ്ബ്രത ചൗധരിയുടെ മരണം. ഇരുവരെയും ഒരുമിച്ചാണ് ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽപ്രവേശിപ്പിച്ചിരുന്നത്. നില അൽപം മെച്ചപ്പെട്ടുവെങ്കിലും പ്രതീക് വ്യാഴാഴ്ച മരിച്ചതായി സംഗീത ചരിത്രകാരൻ പവൻ ഝായാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച പ്രതീകിനെ ഡിസ്ചാർജ് ചെയ്യാനാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, പിതാവിന്‍റെ മരണം അദ്ദേഹത്തെ മാനസികമായി തളർത്തുകയും സ്ഥിതി വഷളാകുകയുമായിരുന്നു. ടാന്‍സന്‍റെ പിന്‍മുറക്കാര്‍ തുടക്കമിട്ട ജയ്പുര്‍ സെനിയ ഘരാന പിന്തുടരുന്നവരായിരുന്നു ദേബു ചൗധരിയും പ്രതീക് ചൗധരിയും . ഡൽഹി സര്‍വകലാശാലയിലെ സംഗീത വിഭാഗം പ്രഫസറായിരുന്നു പ്രതീക് ചൗധരി. ഭാര്യ:രുണ. മക്കൾ: റയാന, അധിരജ്.
രാജ്യം പത്മഭൂഷണും പത്മശ്രീയും നല്‍കി ആദരിച്ച കലാകാനാണ് പണ്ഡിറ്റ് ദേബു ചൗധരി. സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുള്ള അദ്ദേഹം മുഷ്താഖ് അലിയുടെ ശിഷ്യനാണ്. പണ്ഡിറ്റ് രവിശങ്കര്‍, ഉസ്താദ് വിലായത്ത് ഖാന്‍, നിഖില്‍ ബാനര്‍ജി എന്നിവര്‍ക്കൊപ്പം ഇന്ത്യയിലെ മുന്‍നിര സിത്താര്‍വാദകരില്‍ ഒരാളായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.