പി.കെ. മേദിനി എൺപത്തിയെട്ടാം വയസ്സിൽ പുതുതലമുറക്കായ് പാടിയ ഗാനം പുറത്തിറങ്ങി
text_fieldsസ്വാതന്ത്ര്യത്തിനും മനുഷ്യവിമോചനത്തിനും വേണ്ടി ത്യാഗോജ്ജ്വല പോരാട്ടജീവിതം നയിച്ച പി.കെ. മേദിനി തന്‍റെ എൺപത്തിയെട്ടാം വയസ്സിൽ പുതുതലമുറയ്ക്കു വേണ്ടി പാടിയ പാട്ട് റീലീസായി. അനിൽ വി. നാഗേന്ദ്രൻ സംവിധാനം ചെയ്യുന്ന 'തീ' എന്ന ചിത്രത്തിനു വേണ്ടിയാണ് ഗാനം തയാറാക്കിയത്.
പി.കെ. മേദിനിയും ഗായകരും ഗാനരംഗത്തിൽ അഭിനയിക്കുകയും ചെയ്തു. ഗായകൻ കലാഭവൻ സാബുവാണ് മേദിനിക്കൊപ്പം പാടുന്നത്. സംസ്ഥാന സ്ക്കൂൾ യുവജനോത്സവത്തിൽ സമൂഹഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കരുനാഗപ്പള്ളി ഗവണ്മെന്റ് മോഡൽ സ്ക്കൂളിലെ കുട്ടികളും പിന്നണി ഗായികമാരായ ശുഭ രഘുനാഥ്, കെ.എസ്. പ്രിയ, കുമാരി വരലക്ഷ്മി തുടങ്ങിയവരും കൂടെ പാടുന്നു.
അനിൽ വി. നാഗേന്ദ്രനാണ് ഗാനത്തിന്‍റെ രചനയും സംഗീതവും നിർവഹിച്ചത്. ഓർക്കസ്ട്രേഷൻ അഞ്ചൽ ഉദയകുമാർ. യൂ ക്രിയേഷന്‍സും വിശാരദ് ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി യുവ എം.എല്‍.എ മുഹമ്മദ് മുഹസ്സിനെയും നായികയായി സാഗരയെയും അവതരിപ്പിക്കുന്നു.
'വസന്തത്തിന്‍റെ കനല്‍വഴികളില്‍' ശ്രദ്ധേയനായ ഋതേഷ് വില്ലൻ വേഷം അവതരിപ്പിക്കുന്നു. ഇന്ദ്രൻസ്, പ്രേംകുമാര്‍, വിനുമോഹന്‍, രമേഷ് പിഷാരടി, അരിസ്‌റ്റോ സുരേഷ്, ഉല്ലാസ് പന്തളം, പ്രസാദ് കണ്ണന്‍, വി.കെ.ബൈജു, പയ്യന്‍സ് ജയകുമാര്‍, ജോസഫ് വില്‍സണ്‍, കോബ്ര രാജേഷ്,സോണിയ മല്‍ഹാര്‍, രശ്മി അനില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രജു ജോസഫ്, അഞ്ചല്‍ ഉദയകുമാര്‍, സി.ജെ. കുട്ടപ്പന്‍, അനില്‍ വി. നാഗേന്ദ്രന്‍ എന്നിവര്‍ ഈണമിട്ട ഗാനങ്ങള്‍ ഉണ്ണിമേനോന്‍, ശ്രീകാന്ത്, സി.ജെ കുട്ടപ്പന്‍, പി.കെ. മേദിനി, ആര്‍.കെ.രാംദാസ്, രജു ജോസഫ്, കലാഭവന്‍ സാബു, മണക്കാട് ഗോപന്‍, റെജി കെ.പപ്പു സോണിയ ആമോദ്, ശുഭ, കെ.എസ്.പിയ, നിമിഷ സലിം (എം.എസ്. ബാബുരാജിന്റെ ചെറുമകള്‍), അരിസ്‌റ്റോ സുരേഷ്, ഉല്ലാസ് പന്തളം തുടങ്ങിയവര്‍ ആലപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.