Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സിദ്​ ശ്രീരാം ആലപിച്ച പുഷ്​പയിലെ മാജിക്കൽ മെലഡി പുറത്തുവിട്ട്​ അണിയറപ്രവർത്തകർ
cancel
Homechevron_rightEntertainmentchevron_rightMusicchevron_rightസിദ്​ ശ്രീരാം ആലപിച്ച...

സിദ്​ ശ്രീരാം ആലപിച്ച 'പുഷ്​പ'യിലെ മാജിക്കൽ മെലഡി പുറത്തുവിട്ട്​ അണിയറപ്രവർത്തകർ

text_fields
bookmark_border

അല്ലു അർജുൻ - ഫഹദ്​ ഫാസിൽ നായക-പ്രതിനായകൻമാരായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം പുഷ്​പയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ട്​ അണിയറ​പ്രവർത്തകർ. സിദ്​​ ശ്രീരാം ആലപിച്ച മെലഡി ഗാനത്തി​െൻറ ലിറിക്കൽ വിഡിയോയാണ്​ യൂട്യൂബിലൂടെ റിലീസ്​ ചെയ്​തത്​. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നട എന്നീ ഭാഷകളിലാണ് ഗാനമെത്തിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ്​ സംഗീതം. അല്ലുവും രശ്​മിക മന്ദാനയുമാണ്​ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്​.

രണ്ട് ഭാ​ഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാ​​ഗം ഡിസംബർ 17ന് തീയറ്ററിൽ പ്രദർശനത്തിനെത്തും. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്​പയിൽ ബൻവാർ സിങ് ഷെഖാവത്ത് ഐ.പി.എസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഫഹദിന്റേത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്​പ. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്​സ്​ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാളിയായ ഓസ്ക്കാർ പുരസ്ക്കാര ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തി​െൻറ ശബ്ദമിശ്രണം. ദേവിശ്രീ പ്രസാദ് സംഗീതവും മിറോസ്ല കുബ ബ്രോസെക് ക്യാമറയും നിർവ്വഹിക്കും. എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ്. പീറ്റർ ഹെയ്നും രാം ലക്ഷമണുമാണ് ചിത്രത്തി​െൻറ ഫൈറ്റ് മാസ്റ്റേഴ്​സ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DSPAllu ArjunSid SriRamRashmikaSrivalli SongPushpa The Rise
News Summary - Srivalli Malayalam Song Pushpa The Rise Allu Arjun Rashmika DSP Sid SriRam
Next Story