'ഉരുളുപൊട്ടി വീണിടം,ഉയിരുപോലെ കാത്തിടാം' വയനാടിനൊപ്പം; അതിജീവനഗാനം- വിഡിയോ
text_fields'ചുരം നടന്ന് വന്നിടാം
കരൾ പകുത്തു തന്നിടാം
ഉള്ളുപൊട്ടിയെങ്കിലും
ഉലകമുണ്ട് കൂട്ടിനായ്...'
ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ട വയനാടിന് ഊർജ്ജം പകർന്ന് ഒരു അതിജീവന ഗാനം. സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുകയാണ് പാട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
മാധ്യമപ്രവർത്തകനും ചലച്ചിത്ര ഗാനരചയിതാവുമായ വിവേക് മുഴക്കുന്നിന്റേതാണ് ഗാനരചന. വയനാടിനോട് ചേർന്ന് കിടക്കുന്ന കണ്ണൂരിലെ മുഴക്കുന്ന് സ്വദേശിയാണ് വിവേക്. "വയനാട് നേരിട്ട ദുരന്തം സമാനതകൾ ഇല്ലാത്തതാണ്. രക്ഷപ്പെട്ടവർക്ക് മെച്ചപ്പെട്ട ജീവിതം സാധ്യമാക്കേണ്ടതുണ്ട്. ആ നാടിനെ വീണ്ടെടുക്കാൻ കേവലമായ ശ്രമങ്ങൾ മാത്രം പോര. രാഷ്ട്രീയത്തിനപ്പുറം നാട് ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഏറ്റവും പ്രധാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പരമാവധി സഹായം എത്തിക്കാൻ ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ട്. അതിന്‍റെ ഭാഗമാണ് ഈ പാട്ടും" എന്നാണ് വിവേക് പറയുന്നത്.
സംഗീതവും ആലാപനവും രഞ്ജിത്ത് ജയരാമൻ. ബിജിബാലിന്റെ ശിഷ്യനായ രഞ്ജിത്ത് വാനം നീലയാണ് ബായ് (ഡാ തടിയാ), പൂക്കാലം കൈ വീശി (മഹേഷിൻ്റെ പ്രതികാരം), ഞാനെന്നും കിനാവ്... (ആദ്യരാത്രി) തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട് രഞ്ജിത്ത് ജയരാമൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.