'മിയാ സുഹാ രാഗേ...' - 'തമി'യിലെ ഗാനം റിലീസായി
text_fieldsഷൈന്‍ ടോം ചോക്കോ, സോഹന്‍ സീനു ലാല്‍, ഗോപിക അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ.ആര്‍. പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തമി' എന്ന ചിത്രത്തിലെ 'മിയാ സുഹാ രാഗേ....' എന്ന ഗാനത്തിന്‍റെ വിഡിയോ മലയാള സിനിമയിലെ പ്രമുഖരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
സുനില്‍ സുഖദ, ശരണ്‍ എസ്.എസ്, ശശി കലിംഗ, ഷാജി എ. ജോൺ, നിതിന്‍ തോമസ്സ്, ഉണ്ണി നായര്‍, അരുണ്‍ സോള്‍, രവിശങ്കര്‍, രാജന്‍ പാടൂര്‍, നിതീഷ് രമേശ്, ആഷ്ലി എെസ്ക്ക് എബ്രാഹം, ഡിസ്നി ജെയിംസ്, ജിസ്മ ജിജി, തുഷാര നമ്പ്യാര്‍, ക്ഷമ കൃഷ്ണ, ഭദ്ര വെങ്കിടേശ്വരന്‍, ഗീതി സംഗീത, മായ വിനോദിനി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
സ്കെെ ഹെെ എന്റര്‍ടെെയ്മെന്റ്സ് നിര്‍മാക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സന്തോഷ് സി പിള്ളയാണ്. എഡിറ്റിങ് -റഷിൻ അഹമ്മദ്. ഫൗസിയ അബൂബക്കര്‍, നിഥിഷ് നടേരി എന്നിവരുടെ വരികള്‍ക്ക് വിശ്വജിത്ത് സംഗീതം പകരുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് പറവൂര്‍, പ്രൊജക്റ്റ് ഡിസെെനര്‍-ഷാജി എ ജോൺ, കല-അരുണ്‍ വെഞ്ഞാറമൂട്, മേക്കപ്പ്-ലാലു കൂട്ടാലിട, വസ്ത്രാലങ്കാരം-സഫദ് സെയിന്‍, സ്റ്റില്‍സ്-വിഷ്ണു ക്യാപ്ച്ചര്‍ലൈഫ്, പരസ്യകല-എസ്.കെ നന്ദു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിനയ് ചെന്നിത്തല, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-മധു വട്ടപ്പറമ്പില്‍, വാര്‍ത്ത പ്രചാരണം-എ.എസ്. ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.