അച്ഛൻ്റെയും മകളുടെയും സ്നേഹം അനുഭവിപ്പിച്ച് 'കാശി'യിലെ ഗാനം
text_fieldsഅച്ഛൻ്റെയും മകളുടെയും സ്നേഹം വിവരിക്കുന്ന ഗാനവുമായി 'കാശി' എന്ന ഹ്രസ്വചിത്രം. "നീ ചിരിക്കുമ്പോള്‍ എന്‍ പൂവേ കുളിരുന്നതെന്‍ നെഞ്ചകമല്ലേ..." എന്ന് തുടങ്ങുന്ന ഗാനം യുവഗായകരുടെ ഫേസ് ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. ചലച്ചിത്ര പിണനിഗായകൻ പ്രദീപ് പള്ളുരുത്തി, സലിൻ കൈതാരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ പ്രിയൻ തിരക്കഥയെഴുതി സംവിധാനം ചെയുന്ന ഹ്രസ്വചിത്രമാണ് "കാശി". പ്രദീപ് പള്ളുരുത്തിയാണ് പാട്ടിൻ്റെ രചനയും സംഗീതവും ആലാപനവും.
റിലാക്സ് സിനിമാസിന്റെ ബാനറിൽ ശാരീ സലിൻ നിർമ്മിക്കുന്ന "കാശി"യില്‍ രാജേഷ് പാണാവള്ളി, ചിത്ര പൈ, വിജയൻ പള്ളുരുത്തി, ജെ.പി. ആരകുന്നം, സിറിൽ, ഹാരിസ് നൈന്ന തുടങ്ങിയവരും അഭിനയിക്കുന്നു.അനില്‍ ചാമിയാണ് ഛായാഗ്രഹണം. എഡിറ്റര്‍-ഇബ്രു, സൗണ്ട്-അനുരാജ്,ക്രിയേറ്റീവ് ഡയറക്ടർ-വിനു കുമാര്‍, അസിസ്റ്റന്റ് ക്യാമറമാന്‍- ശ്യാം വടകര, കല-അനീഷ് പിറവം, വസ്ത്രാലങ്കാരം- ശാരീ സലിൻ, മേക്കപ്പ്- ശ്രുതി മിഥുൻ, കോർഡിനേറ്റർ-സുഭയന്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
കൊലപാതക്കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന കാശി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് ജയിൽ വാർഡനും എഴുത്തുകാരനുമായ സഹജൻ നടത്തുന്ന യാത്രയാണ് "കാശി"യില്‍ ലാല്‍ പ്രിയന്‍ ദൃശ്യവത്കരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.