'എന്നെ നിനക്കായ് ഞാന്‍'; ടൈഗറിലെ ഏറ്റവും പുതിയ ഗാനം പുറത്ത്
text_fieldsമഹാരാജ രവി തേജയുടെ ടൈഗര്‍ നാഗേശ്വര റാവുവിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. 'എന്നെ നിനക്കായ് ഞാന്‍' എന്നു തുടങ്ങുന്ന ഗാനം ദീപക് രാമകൃഷ്ണന്റെ രചനയില്‍ ജി.വി പ്രകാശ് കുമാര്‍ ഈണം നല്‍കി സിന്ദൂരിയാണ് ആലപിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും രണ്ടു ഗാനങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. ഒക്ടോബര്‍ 20-ന് ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം പുറത്തിറങ്ങുക.
വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടൈഗര്‍ നാഗേശ്വര റാവു നിര്‍മ്മിക്കുന്നത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്കെയിലില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ്. നിര്‍മ്മാണക്കമ്പനിയുടെ മുന്‍ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകളായ കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ഒരുങ്ങുന്ന ചിത്രമായതിനാല്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്.
നിര്‍മാതാവിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടെ മികച്ച രീതിയിലാണ് ചിത്രം സംവിധായകന്‍ ഒരുക്കുന്നത്. രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്. ആഗോളതലത്തില്‍ ആകര്‍ഷണീയമായ കഥയും കഥാപശ്ചാത്തലവുമായതിനാല്‍ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മതി ISC-യും സംഗീതസംവിധാനം ജി.വി. പ്രകാശ് കുമാറും നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്.
രവി തേജക്കൊപ്പം നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ് എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.