ദേശീയഗാനങ്ങൾ മനഃപാഠമാക്കിയ ആഗ്നസിനും തെരേസക്കും യു.ആർ.എഫ് ലോകറെക്കോഡ്
text_fieldsചെങ്ങന്നൂർ: ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ മനഃപാഠമാക്കിയ മലയാളി സഹോദരിമാരായ ആഗ്നസിനും തെരേസക്കും യു.ആർ.എഫ് ലോക റെക്കോഡ്. ആസ്ട്രേലിയയിലെ ബ്രിസ്ബണിൽ താമസക്കാരായ ഇവർ ഒമ്പതുവർഷമായി ലോകത്തിലെ മുഴുവൻ രാജ്യങ്ങളെക്കുറിച്ചും രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളെക്കുറിച്ചും അന്താരാഷ്ട്ര ഭാഷകളെക്കുറിച്ചും ഗവേഷണവും പൂർത്തിയാക്കി.
യു.ആർ.എഫ് വേൾഡ് റെേക്കാഡ് സി.ഇ.ഒ സൗദീപ് ചാറ്റർജി, ഇൻറർനാഷനൽ ജൂറി ഡോ. സുനിൽ ജോസഫ്, ജൂറി അംഗങ്ങളായ ഡോ. ജോൺസൺ വി. ഇടിക്കുള, ഡോ. പീറ്റർ കാറ്റ് , അനറ്റ് ബ്രൗൺലേ, ബ്രൈഡി ലീ ബാർട് ലെറ്റ് (ആസ്ട്രേലിയ) എന്നിവരടങ്ങിയ സമിതിയാണ് ഇവരെ പരിഗണിച്ചത്.
ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് വിവിധ രാജ്യങ്ങളില് 'സല്യൂട്ട് ദി നേഷൻ' എന്ന ഈ പ്രോഗ്രാം അവതരിപ്പിച്ച് ലോക സമാധാനത്തിനും മാനവ സ്നേഹം ഊട്ടിയുറപ്പിക്കുന്നതിനുള്ള പരിശ്രമത്തിെൻറ ഭാഗമാകാനും ഇതിലൂടെ ലഭിക്കുന്ന പണം യു.എന്നിെൻറ സമാധാന പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്കും വ്യക്തികൾക്കും നൽകാനാണ് ഇവരുടെ ആഗ്രഹം.
ലോക സമാധാന ദിനമായ സെപ്റ്റംബർ 21ന് ബ്രിസ്ബെൻ സിറ്റിയിലുള്ള സെൻറ് ജോൺസ് കത്തീഡ്രൽ ഹാളിൽ രാവിലെ 9.30 മുതൽ തുടർച്ചയായി ആറു മണിക്കൂർ ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ മനഃപാഠമായി പാടി ആഗ്നസും തെരേസയും പാടും. ചടങ്ങിൽ യു.ആർ.എഫ് വേൾഡ് റെക്കോഡ് ടീമും പങ്കെടുക്കും. ഐക്യരാഷ്ട്രസഭ അസോസിയേഷന് ആസ്ട്രേലിയയും ആഗ്നസ് ആൻഡ് തെരേസ പീസ് ഫൗണ്ടേഷനുമാണ് സംഘാടകർ.
ആലപ്പുഴ ചേർത്തല തൈക്കാട്ടുശ്ശേരി കണിയാംപറമ്പിൽ വീട്ടിൽ എഴുത്തുകാരനും സംവിധായകനുമായ ജോയ്.കെ.മാത്യുവിെൻറയും നഴ്സ് ജാക്ലിെൻറയും മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.