പടവെട്ടിനു വേണ്ടി വേടന്‍ പാടുന്നു, സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്ത
text_fieldsസണ്ണി വെയിനിെൻറ നിര്‍മ്മാണത്തില്‍ നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച്, നവാഗതനായ ലിജു കൃഷ്ണ തിരകഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിെൻറ റെക്കോര്‍ഡിങ് കൊച്ചിയില്‍ പുരോഗമിക്കുന്നു. 96 എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യയുടെ സെന്‍സേഷന്‍ ആയി മാറിയ ഗോവിന്ദ് വസന്ത ആണ് പടവെട്ടിെൻറ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മായാനദി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അന്‍വര്‍ അലി ആണ് ഗാനരചയിതാവ്.
സംഗീതത്തിനു വളരെയേറെ പ്രാധാന്യമുള്ള സിനിമയാണ് പടവെട്ട്. തെൻറ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ് പടവെട്ട് എന്ന് ഗോവിന്ദ് വസന്ത പറയുന്നു. വളരെ വ്യത്യസ്തമായ ഒട്ടനവധി ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് പടവെട്ട് അണിയറയില്‍ ഒരുങ്ങുന്നത്.
ഗോവിന്ദിനോടൊപ്പം, ഷഹബാസ് അമന്‍, ആന്‍ അമീ, ഭാവന, അനുശ്രീ എന്നവരും നാടന്‍പാട്ടുകളിലൂടെ ശ്രദ്ധേയരായ സി.ജെ കുട്ടപ്പന്‍, സുനില്‍ മത്തായി തുടങ്ങിയവരും പാടുന്നു. "വോയിസ് ഓഫ് വോയിസ്‌ലെസ്" എന്ന മലയാളം റാപ്പ് സോങ്ങിലൂടെ പ്രേക്ഷക ശ്രദ്ധയാര്‍ജ്ജിച്ച വേടന്‍ ആദ്യമായി സിനിമയില്‍ പാടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. വരാനിരിക്കുന്ന മലയാളം ചിത്രങ്ങളില്‍ ഇതിനോടകം ഏറ്റവും പ്രതീക്ഷ നല്‍കുന്ന ബിഗ് ബഡജറ്റ് ചിത്രമാണ് പടവെട്ട്.
അരുവി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് നിവിന്‍റെ നായികയായെത്തുന്നത്. മഞ്ജു വാരിയര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ബിബിന്‍ പോളാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ് കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്‌ഷന്‍ കൺട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വിഎഫ്എക്സ് മൈന്‍ഡ്സ്റ്റെയിന്‍ സ്റ്റുഡിയോസ്, പരസ്യകല ഓള്‍ഡ്‌മങ്ക്സ്,പി ആർ ഒ - ആതിര ദിൽജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.