വേണുനാദത്തിൽ ധന്യമായി ഷാർജ
text_fieldsഷാർജ: പ്രശസ്‌ത ഗായകൻ ജി. വേണുഗോപാലിന്റെ ആരാധകരും ഈസി കാർഗോയും ചേർന്ന് ഷാർജ സഫാരി മാൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘വേണുനാദം' ഗാനസന്ധ്യ ശ്രദ്ധേയമായി. മലയാള മനസിന് എക്കാലവും കുളിരേകുന്ന ഒട്ടേറെ ഗാനങ്ങൾ സമ്മാനിച്ച ജി വേണുഗോപാലിന്റെ ഗാനങ്ങൾ ചേർത്തിണക്കിയാണ് പരിപാടി സംഘടിപ്പിച്ചത്.
ഗായകൻ വേണുഗോപാലും മകൻ അർവിന്ദ് വേണുഗോപാലും മലയാളത്തിന് വസന്തം സമ്മാനിച്ച ഗാനങ്ങൾകൊണ്ട് സദസിൽ അണിനിരന്ന ആയിരങ്ങളുടെ ഹൃദയം കവർന്നു. പ്രശസ്‌ത പിന്നണി ഗായിക ലതികയും ഗാനങ്ങൾ ആലപിച്ചു. ജി വേണുഗോപാൽ ഫാൻസ് ക്ലബ് ദുബായ് ചാപ്റ്ററും ഈസി കാർഗോയും സംഘടിപ്പിച്ച ‘ഹൃദയവേണു അവാർഡ്‌സ്–-2023'ന്റെ ഭാഗമായാണ് ഗാനസന്ധ്യ നടന്നത്.
യുഎഇയിലെ ഏഴു എമിറേറ്റുകളിൽ നിന്നായി തിരഞ്ഞെടുത്ത 14 മത്സരാർഥികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തത്. ജൂനിയർ വിഭാഗത്തിൽ അഞ്ജലി വേണുഗോപാലും സീനിയർ വിഭാഗത്തിൽ ലക്ഷ്മിപ്രിയയും വിജയികളായി. വിജയികൾക്ക് ജി വേണുഗോപാൽ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. പരിപാടിയിലൂടെ സമാഹരിച്ച തുകയുടെ ഒരുഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ജിവിജി ഫാൻസ് ക്ലബിന്റെ സഹകരണത്തോടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.