ഗുരുവായൂർ അർച്ചനക്ക് വിഷ്ണുഭട്ടിെൻറ സംഗീതത്തിന് നൂറുദിനം
text_fieldsകാസർകോട്: ഗുരുവായൂർ അർച്ചനക്ക് വെള്ളിക്കോത്ത് വിഷ്ണുഭട്ടിെൻറ സംഗീതത്തിന് നൂറാംനാൾ. കോവിഡ് കാല അടച്ചിടലിനെ തുടർന്ന് ഭക്തർക്ക് ഗുരുവായൂരിലേക്കുള്ള പ്രവേശനം നിഷേധിച്ചിരുന്നു.
എന്നാൽ, പൂജയും അർച്ചനയും മുടങ്ങാതെ നടന്നു. ഇത് ഭക്തർക്ക് ലഭിച്ചത് കീഴ്ശാന്തിക്കാരൻ ഓൺലൈനായി നൽകുന്ന ഗദ്യ വർണനയിലൂടെയാണ്. കണ്ണെൻറ മുന്നിലെത്തുന്ന ആയിരങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു അർച്ചനാ വർണന. ഈ വർണന ഗദ്യരൂപത്തിൽ ഒാൺലൈനായിെട്ടങ്കിലും അനുഭവിക്കാൻ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ഗുരുവായൂർ ഭക്തർ കാത്തുനിൽക്കുന്നുണ്ടാവും. അവർക്കു മുന്നിലേക്കാണ് വർണനക്ക് സംഗീതം നൽകി വിഷ്ണുഭട്ട് എത്തിച്ചത്.
അർച്ചനയുടെ വർണന കൃഷ്ണസ്തുതിയാണ്. ഇത് മറ്റൊരാൾ പുനരവതരിപ്പിക്കുന്നത് കീഴ്വഴക്കമില്ലെങ്കിലും സംഗീതം നൽകുന്നതിൽ തെറ്റില്ലെന്ന നിലപപാടാണ് ഗുരുവായൂർ അധികൃതർക്കെന്ന് വിഷ്ണുഭട്ട് പറഞ്ഞു. ഭട്ടിെൻറ ഈ ശ്രമത്തിന് ഇന്നേക്ക് നൂറുദിനം പൂർത്തിയാവുകയാണ്. ഗുരുവായൂർ കീഴ്ശാന്തിയായ തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഉച്ചപൂജയുടെ വർണന നടത്തുന്നത്. ഇൗ ഗദ്യവർണന ബംഗളൂരു രവിശങ്കർ ആശ്രമത്തിലെ ജയശ്രീ രഘുനാഥാണ് വിഷ്ണുഭട്ടിന് അയച്ചുകൊടുത്തത്.
വർണനക്ക് സംഗീതം നൽകി ജയശ്രീ മുഖേന കീഴ്ശാന്തിക്കും ദേവസ്വത്തിനു കീഴിലെ നവമാധ്യമ ഗ്രൂപ്പിലേക്കും എത്തിച്ചു. അങ്ങനെയാണ് ശ്രുതിമധുരമായ വർണനാസംഗീതം ലോകത്തെമ്പാടുമുള്ള ഗുരുവായൂർ ഭക്തർക്ക് ലഭ്യമായത്. എല്ലാ ദിവസവും ഉച്ചക്ക് ഒരുമണിക്ക് ലഭിക്കുന്ന വർണന രണ്ടു മണിക്കൂർ നേരത്തെ പരിശ്രമം കൊണ്ടാണ് സംഗീതമാക്കി മാറ്റുന്നത്. കല്യാണി, മോഹനം തുടങ്ങി 30ഒാളം ഭക്തിരസ പ്രധാനമായ രാഗങ്ങൾ ഉപയോഗിച്ചാണ് അർച്ചന ചിട്ടപ്പെടുത്തുന്നതെന്ന് വിഷ്ണുഭട്ട് പറഞ്ഞു.
ആഗസ്റ്റ് ഒമ്പതിന് തുടങ്ങിയ ഇൗ വർണനക്ക് സംഗീതം നൽകാൻ പരസഹായമില്ല. ഇത് തനിക്ക് ലഭിച്ച പുണ്യമായി കരുതുകയാണ്. ഗുരുവായൂരപ്പോനോട് േനരിട്ട് സംസാരിക്കുന്ന അനുഭൂതിയാണ് എനിക്കുണ്ടായിരിക്കുന്നത് -അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം വെള്ളിക്കോത്ത് മഹാകവി പി. സ്മാരക സ്കൂളിൽനിന്ന് സംഗീതാധ്യാപകനായി വിരമിച്ചതാണ് വിഷ്ണുഭട്ട്. മതനിരപേക്ഷതക്കുവേണ്ടി ജനകീയ സംഗീതയാത്ര സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.