സംഗീതമാന്ത്രികെൻറ ഓൺലൈൻ മത്സരത്തിൽ വിജയി; ഗായത്രിക്കിത് സ്വപ്നത്തിനും അപ്പുറം
text_fieldsകൊച്ചി: ലോകം ആരാധിക്കുന്ന സംഗീതമാന്ത്രികൻ എ.ആർ. റഹ്മാൻ അടുത്തിടെ നടത്തിയ ഒരു ഓൺലൈൻ കവർസോങ് മത്സരത്തിൽ പങ്കെടുക്കാൻ പാടിയ പാട്ട് പോസ്റ്റ് ചെയ്യുമ്പോൾ കൊച്ചി കാക്കനാട് ഗായത്രി രാജീവ് എന്ന യുവഗായികക്ക് വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. ലോകത്തിെൻറ പലഭാഗത്തുനിന്ന് ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന മത്സരമല്ലേ എന്നായിരുന്നു ചിന്ത. എങ്കിലും മുമ്പ് പല ഓൺലൈൻ പാട്ടുമത്സരങ്ങളിലും മ്യൂസിക് ചലഞ്ചുകളിലും പങ്കെടുത്തതുപോലെയാണ് അവൾ ഇതിലും പങ്കെടുത്തത്. അതുകൊണ്ടുതന്നെ ടോപ് ടെൻ വിജയികളിലൊരാളായി തെൻറ പേരുകണ്ടപ്പോൾ ആഹ്ലാദെത്തക്കാൾ ഞെട്ടലും അഭിമാനവുമാണ് ഗായത്രിക്കുണ്ടായത്.
എ.ആർ. റഹ്മാൻ കഥയും സംഗീതസംവിധാനവും നിർമാണവും നിർവഹിച്ച് അടുത്തിടെ ഇറങ്ങിയ സംഗീതപ്രാധാന്യമുള്ള '99 സോങ്സ്' സിനിമയുടെ പ്രമോഷെൻറ ഭാഗമായാണ് ഏപ്രിലിൽ 99 സോങ്സ് കവർസ്റ്റാർ എന്ന പേരിൽ അദ്ദേഹം മത്സരം ഒരുക്കിയത്. ഗായത്രിക്കൊപ്പം പ്രോഗ്രാമിങ് ചെയ്ത ഗൗതം വിൻസൻറ്, മറ്റൊരു പാട്ടുകാരി അമൃത രാജൻ എന്നീ മൂന്നുമലയാളികൾ മാത്രമേ ടോപ് ടെന്നിൽ ഇടംപിടിച്ചുള്ളൂ. '99 സോങ്സി'ലെ 'സീമന്തപ്പൂ' എന്നുതുടങ്ങുന്ന പാട്ടാണ് മത്സരത്തിന് ഹാഷ്ടാഗോടെ ഇൻസ്റ്റഗ്രാമിലും മറ്റും അപ്ലോഡ് ചെയ്തത്.
ഗായിക ശ്രേയ ഘോഷാൽ നടത്തിയ മ്യൂസിക് ചലഞ്ചിലും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. യൂട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയവയിലും കവർ പാട്ടുകളുമായി സജീവമാണ്. ആറാം വയസ്സുമുതൽ കർണാടക സംഗീതം പഠിക്കുന്ന ഗായത്രിക്ക് എല്ലാ ഗാനമേഖലയും ഒരുപോലെ ഇഷ്ടമാണ്.
പ്രമുഖചാനലിലെ റിയാലിറ്റി ഷോ മത്സരാർഥികൂടിയായ ഗായത്രി ഐ.ഐ.ടി ഭുവനേശ്വറിൽ എം.ടെക് വിദ്യാർഥിനിയാണ്. 'തിരികെ' സിനിമക്ക് വോയ്സ് ഓവർ പാടിയിട്ടുണ്ട്. സ്റ്റേറ്റ് മാരിടൈം ബോർഡിലെ ചീഫ് െമക്കാനിക്കൽ എൻജിനീയർ രാജീവ് മോെൻറയും ബിസിനസ് നടത്തുന്ന സോണിയയുടെയും ഏകമകളാണ് ഈ പാട്ടുകാരി.
സെഷനിൽ എ.ആർ. റഹ്മാനുമായി സംസാരിക്കാൻ കഴിഞ്ഞത് മറക്കാനാവില്ലെന്നും ഈ നേട്ടം ഉത്തരവാദിത്തം വർധിപ്പിക്കുകയാണെന്നും ഗായത്രി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.