സിനിമകള്‍ക്കും സീരീസുകള്‍ക്കുമായി പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോം -തീയറ്റര്‍ഹൂഡ്‌സ്
text_fieldsകൊച്ചി: യു.എസ് കേന്ദ്രീകരിച്ചുള്ള വിനോദ കമ്പനിയായ ഇമോഷണല്‍ എന്റര്‍ടെയ്ന്‍മെന്റ് നെറ്റ്‌വര്‍ക്ക് തീയറ്റര്‍ഹൂഡ്‌സ്.കോം (theaterhoods.com) എന്ന പുതിയ ഒ.ടി.ടി പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. നിങ്ങളുടെ സ്വന്തം സ്‌ക്രീനില്‍ ഇനി സിനിമകളും സീരിയലുകളും കാണാനുള്ള അവസരമാണ് പുതിയ സ്ട്രീമിങ് സര്‍വിസിലൂടെ ലഭിക്കുക.
കൂടാതെ ഇഷ്ടപ്പെട്ട സിനിമകള്‍ തീയറ്ററിൽ പോയി കാണാന്‍ സൗജന്യ ടിക്കറ്റുകളും ലഭ്യമാക്കും. ഒ.ടി.ടി പ്ലാറ്റ്‌ഫോം ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ഓരോ നിമിഷവും ആസ്വാദ്യമാക്കുകയാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്ന് തീയറ്റർഹൂഡ്‌സ് ഇന്ത്യന്‍ റീജനൽ മാര്‍ക്കറ്റിങ് മേധാവി പ്രസാദ് വസീകരന്‍ പറഞ്ഞു. ജനുവരി 15ന് അവതരിപ്പിച്ച തീയറ്റർഹൂഡ്‌സ് കാണികള്‍ക്ക് തീയറ്ററിലെയും ഒ.ടി.ടിയിലെയും അനുഭവം ഒരുമിച്ചു നല്‍കുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഉള്ളടക്കങ്ങളുണ്ട്.
വരിക്കാര്‍ക്ക് പരിധിയില്ലാത്ത വിനോദം നല്‍കുമ്പോള്‍ ചലച്ചിത്ര നിര്‍മാതാക്കള്‍ക്കും ഉള്ളടക്ക സൃഷ്ടാക്കള്‍ക്കും തീയറ്റർഹൂഡ്‌സ് അവരുടെ ഉല്‍പന്നങ്ങളുടെ പ്രമോഷനുവേണ്ടി സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്നു. കൂടാതെ, പി.വി.ആർ പോലുള്ള തിയറ്റർ ശൃംഖലകളുമായുള്ള പങ്കാളിത്തത്തിലൂടെ വരിക്കാരുടെ ആനന്ദം, നിർമാതാക്കളുടെ ഇഷ്ടപ്പെട്ട തെരഞ്ഞെടുപ്പ്, തിയറ്റർ ഉടമകളുടെ വിശ്വസ്ത പങ്കാളി എന്നിവയായി വർത്തിക്കും. സിനിമ, വെബ് സീരീസ്, ടിവി പരിപാടികള്‍, സംഗീതം തുടങ്ങിയവയെല്ലാം ഒരു പ്ലാറ്റ്‌ഫോമില്‍ തന്നെ ലഭ്യമാകും.
തീയറ്റർഹൂഡ്‌സ് നിലവില്‍ വെബ്, ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് മൊബൈല്‍ ആപ്പുകള്‍ തുടങ്ങിയവയില്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.