ലോഹിയുടെ ഓർമകൾക്ക് ഇന്ന് 12 വർഷം
text_fieldsപത്തിരിപ്പാല: രണ്ട് ദശകത്തിലേറെക്കാലം മലയാള ചലച്ചിത്ര വേദിയെ ധന്യമാക്കിയ സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസ് വിട പറഞ്ഞിട്ട് ഇന്നേക്ക് 12 വർഷം. 2009 ജൂൺ 28നായിരുന്നു മരണം. 17 വർഷം മുമ്പാണ് ലക്കിടി അകലൂരിലെ വല്യല്ലത്ത് വീട് വാങ്ങി അദ്ദേഹം താമസമാരംഭിച്ചത്. തുടർന്ന് വീടിന് 'അമരാവതി' എന്ന പേരു നൽകി.
കാരുണ്യം, കസ്തൂരി മാൻ, വീണ്ടുംചില വീട്ടുകാര്യങ്ങൾ, അരയന്നങ്ങളുടെ വീട്, ഓർമചെപ്പ്, ഭൂതക്കണ്ണാടി തുടങ്ങിയ ചിത്രങ്ങൾ അമരാവതിയിലിരുന്നാണ് പൂർത്തീകരിച്ചത്. ചെമ്പട്ട്, ഭീഷ്മർ എന്നിവ പൂർത്തികരിക്കും മുമ്പ് അദ്ദേഹം മരണത്തിന് കീഴടങ്ങി. 1987ൽ തനിയാവർത്തനം എന്ന സിനിമക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. 1997ൽ ഭൂതകണ്ണാടിക്ക് ഏറ്റവും നല്ല സിനിമക്കുള്ള അവാർഡും ലഭിക്കുകയുണ്ടായി. പത്മരാജനും ഭരതനും എം.ടിക്കും ശേഷം സിനിമക്ക് ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത ലോഹി ആറ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, സംവിധായകൻ, ഗാനരചന, നടൻ എന്നീ നിലകളിലും തിളങ്ങി.
അദ്ദേഹത്തിെൻറ സ്മരണക്കായി സ്മാരകം നിർമിക്കുമെന്ന് അനുസ്മരണ ചടങ്ങിൽ പ്രധാന നടന്മാർ പലരും പറെഞ്ഞങ്കിലും എല്ലാവരും അദ്ദേഹത്തേയും കുടുംബത്തേയും മറക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ അമരാവതിയിൽ ചടങ്ങൊന്നും സംഘടിപ്പിച്ചിട്ടില്ല. ഭാര്യ സിന്ധു ലോഹിതദാസും മക്കളായ ഹരികൃഷ്ണനും വിജയശങ്കറും വീട്ടിലുണ്ട്.
തിരക്കൊഴിയാതെ മൂന്നാം നമ്പർ മുറി
ചെറുതുരുത്തി: മണ്ണിെൻറ മണമുള്ള കഥാപാത്രങ്ങളെ സമ്മാനിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. ലോഹിതദാസ് ഓർമയായിട്ട് 12 വർഷം. 2009 ജൂൺ 28നാണ് ആ അനുഗൃഹീത കലാകാരൻ കാലയവനികയിൽ മറഞ്ഞത്. നാടക രംഗത്തുനിന്ന് സിനിമയിലെത്തിയ അദ്ദേഹം 20 വർഷത്തെ കലാജീവിതത്തിനിടെ 44 തിരക്കഥകൾ എഴുതി.
12 ചിത്രങ്ങൾ സംവിധാനം ചെയ്തു. കൂടുതൽ തിരക്കഥകളും ലോഹിതദാസ് എഴുതിയത് ചെറുതുരുത്തി പി.ഡബ്ല്യു.ഡി െറസ്റ്റ് ഹൗസിലെ മൂന്നാം നമ്പർ മുറിയിലിരുന്നാണ്. പുതിയ എഴുത്തുകാർ ഈ മുറി ചോദിച്ചു വാങ്ങി ഇവിടെ ഇരുന്ന് കഥകൾ എഴുതുക പതിവാണെന്ന് അധികൃതർ പറയുന്നു. ഒരു കാലത്ത് സിനിമക്കാരുടെ വലിയ കേന്ദ്രമായിരുന്ന ചെറുതുരുത്തി, പൈങ്കുളം, പാഞ്ഞാൾ, ഷൊർണൂർ, ഒറ്റപ്പാലം എന്നീ സ്ഥലങ്ങളിലാണ് ലോഹിതദാസിെൻറ മിക്ക സിനിമകളുടെയും ഷൂട്ടിങ് നടന്നിരുന്നത്.
മിക്ക സിനിമകളും വൻ ഹിറ്റുകളാണ് സമ്മാനിച്ചത്. അതുകൊണ്ടുതന്നെ സിനിമക്കാരുടെ ഇടയിൽ ഈ മൂന്നാം നമ്പർ മുറി ഭാഗ്യമുറി എന്നാണ് അറിയപ്പെടുന്നത്. രാവിലെ പൈങ്കുളം, പാഞ്ഞാൾവഴി നടക്കാൻ പോകുമ്പോൾ നാട്ടിൻപുറത്തെ ചായക്കടയിൽ ഇരുന്ന് നാട്ടുകാരിൽ നിന്ന് കേട്ട കഥകൾ പിന്നീട് സിനിമയായി പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടുണ്ട്. ഇവിടത്തുകാർക്ക് എല്ലാവർക്കും സുപരിചിതനാണ് നാട്ടുകാരുടെ ലോഹി ചേട്ടൻ. ലോഹിതദാസ് വിടപറഞ്ഞെങ്കിലും ചെറുതുരുത്തിക്കാരുടെ ഓർമയിൽ മായാതെ നിൽക്കുകയാണ് ഈ അതുല്യ പ്രതിഭ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.