Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightNostalgiachevron_right'നമ്മ ജെയിച്ചിട്ടേ...

'നമ്മ ജെയിച്ചിട്ടേ നെൽസാ...' ടോക്ക് ഓഫ് ദി ടൗൺ' -നെൽസൺ ദിലീപ് കുമാർ

text_fields
bookmark_border
Talk of The  Town Nelson Dilipkumar
cancel

ബീസ്റ്റ് എന്ന സിനിമ റീലീസായ ശേഷം വിമർശനങ്ങളുടെ ശരശയ്യയിലായിരുന്നു നെൽസൺ ദിലീപ്കുമാർ. എന്നാൽ ഇന്നു എങ്കെ പാത്താലും നെൽസൺ. ഫിനീക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ നെൽസണിന്റെ കഥയാണ് എവിടേയും നിറഞ്ഞുനിൽക്കുന്നത്. അതൊരു അവിശ്വസിനീയ കഥയാണ്. ഇൻസൾറ്റാണ് ഏറ്റവും വലിയ ഇൻവസ്റ്റ്മെന്റ് എന്ന പോലെ വിജയുടെ ബീസ്റ്റ് ഇറങ്ങിയ ശേഷം നേരിട്ട അവഗണനക്കു ചുട്ടമറുപടിയായിരുന്നു ജയിലർ. തലൈവർക്കു ഒരു തീപ്പൊരി മാസ് നൽകി തിയറ്ററുകളെ പൂരപ്പറമ്പുകളാക്കിയ ഫുൾക്രെഡിറ്റും ഡയറക്ടർക്കാണ്. ആരാണ് നല്കുന്നത്. ഒരിക്കൽ പരിഹസിച്ചവർ തന്നെ. അവർ തന്നെ നെൽസനെ വാനോളം ഉയർത്തുകയാണ്.

നാളുകളായി തന്നെ കൈയും കണക്കുമില്ലാതെ വന്നവനും പോയവനും കൊട്ടിയപ്പോൾ ഒരു ചിരി മാത്രമായിരുന്നു മറുപടി. ഒരു അവാർഡ് ഫംക്ഷനിൽ ബൗൺസർമാർ നെൽസണെ അവഗണിച്ചപ്പോഴും പുഞ്ചിരിയോടെയാണ് അതിനെ നേരിട്ടത്. അകമ്പടിയില്ലാതെ കടന്നുവന്ന നെൽസണിന്റെ ചിത്രം സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. ജയിലർ കത്തിക്കയറുമ്പോൾ തന്നെ അവിശ്വസിച്ചവർക്കെതിരേ ഒന്നും പറയാൻ അയാൾ തയാറല്ല. പക്ഷെ നെൽസണെ അടുത്തറിയുന്നവർ ഒന്നു വിളിച്ചു പറയുന്നു. നമ്മ ജെയിച്ചിട്ടേ നെൽസാ... കാരണം അത്രയേറെ നെൽസനെ തകർക്കാൻ സകലസന്നാഹങ്ങളുമായി വിമർശകർ രംഗത്തുണ്ടായിരുന്നു. അതെല്ലാം പാർട്ട് ഓഫ് ദി ഗെയിം ആയി തന്റെ ശൈലിയായ ബ്ലാക്ക് ഹ്യൂമറായി കാണാനാണ് നെൽസന് താൽപര്യം.


ആരാണ് നെൽസൺ. അസിസ്റ്റന്റ് തിരക്കഥാകൃത്തായാണ് തുടക്കം. തുടർന്ന് നിക് ആർട്സ് നിർമാണത്തിൽ 2010ൽ ചിലമ്പരസൻ, ഹൻസിക എന്നിവർ അഭിനയിച്ചു നെൽസണിന്റെ സംവിധാനത്തിൽ വേട്ട എന്ന ചിത്രം ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു. പരാജയങ്ങളുടെ ഭാരം ഇവിടെ തുടങ്ങിയിരുന്നു. പക്ഷെ നെൽസൺ കുലുങ്ങിയില്ല. നയൻതാര പ്രധാനവേഷത്തിൽ അഭിനയിച്ച കോലമാവ് കോകില അങ്ങനെ ആദ്യചിത്രമായി. ചിത്രം ബ്ലോക്ക് ബസ്റ്ററിടിച്ചു. തുടർന്നു ശിവകാർത്തികയേന്റെ ഡോക്ടറും വിജയമായി. കോലമാവ് കോകിലക്കു നോർവേ തമിഴ് ഫിലീം ഫെസ്റ്റിവലിൽ മികച്ച തിരക്കഥക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. ഡോക്ടറിലൂടെ നൂറുകോടി ക്ലബിലും ഇടം പിടിച്ചിരുന്നു. 2018ലെ മോസ്റ്റ് പ്രോമിസിംഗ് ഡയറക്ടഴ്സ് ലിസ്റ്റിൽ നെൽസൺ എത്തിയിരുന്നു.

ജയിലർ അങ്ങനെ എക്കാലവും തലൈവർ ഫാന്സിനു എന്തിനു ലാലേട്ടൻ ഫാൻസിനും ആഘോഷിക്കാനുള്ള വിരുന്നല്ലെ നെൽസൺ ഒരുക്കിവച്ചിരിക്കുന്നത്. ബീസ്റ്റിനു നെഗറ്റീവ് റിവ്യൂ വന്നതിനു ശേഷവും നെൽസണെ വിശ്വസിച്ച രജനീകാന്തിനും സൺ പിക്ചേഴ്സിനും നന്ദിപറയുകയാണ് തലൈവർ ഫാൻസ്. ബീസ്റ്റിനു ശേഷം ട്രോളുകളിൽ എയറിലായി. കുറ്റപ്പെടുത്തലും നിരവധിയായിരുന്നു. അധിക്ഷേപം, സൈബർ ആക്രമണം തുടരെ ഉണ്ടായി. പ്രതീക്ഷ കുറഞ്ഞു. പരാജയപ്പെട്ട സംവിധായകനു ചിത്രം നൽകിയതിൽ രജനീകാന്തിൽ സമ്മർദം ഉണ്ടായി. പിന്നീട് നെൽസന് കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു. ഒരു തരം ജീവൻമരണപോരാട്ടം.


അഡ്രിനാലിൻ റഷ് നിറക്കുന്ന രംഗങ്ങളുമായി മാസ് ക്ലാസ് ചിത്രമായി എവിടെയും റിവ്യൂകൾ നിറയുമ്പോൾ ഗംഭീരതിരിച്ചു വരവിൽ നെൽസൺ തലയുർത്തി നിൽക്കുകയാണ്. മികച്ച മേക്കിങ് സ്റ്റൈലും കയ്യടക്കത്തോടെയുള്ള എഴുത്തും ജയിലറുടെ പ്ലസ് പോയിന്റാണ്. ഡയറക്ടർ മൂവി തന്നെയാണ് ചിത്രമെന്നു പറയുമ്പോൾ നെൽസൺ പറയാതെ പറയുന്നു... തിരുമ്പി വന്തിട്ടേന്ന് സൊല്ല്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nelson Dilipkumarjailer
News Summary - Talk of The Town Nelson Dilipkumar
Next Story