രാമു കാര്യാട്ട് അവാർഡ്; ആസിഫ് അലി മികച്ച നടൻ, അപർണ ബാലമുരളി നടി
text_fieldsഇരുപത്തിനാലാമത് രാമു കാര്യാട്ട് അവാർഡ് പ്രഖ്യാപിച്ചു. ആസിഫ് അലിയെ മികച്ച നടനായും അപർണ ബാലമുരളിയെ മികച്ച നടിയായും തെരഞ്ഞെടുത്തു. ഉണ്ണി മുകുന്ദനെ പാൻ ഇന്ത്യൻ താരമായും തെരഞ്ഞെടുത്തു. കിഷ്കിന്ധാ കാണ്ഡത്തിലെ അഭിനയത്തിലൂടെയാണ് അസിഫ് അലി നേട്ടം കൈവരിച്ചത്. കിഷ്കിന്ധാ കാണ്ഡം, രായൻ, രുധിരം എന്നീ ചിത്രങ്ങൾ മുൻനിർത്തി അപർണ ബാലമുരളിയെ മികച്ച നടിയായും മാർക്കോയിലെ പ്രകടനത്തിന് ഉണ്ണി മുകുന്ദനെ പാൻ ഇന്ത്യൻ ആക്ടറായും തെരഞ്ഞടുത്തു.
ജഗദീഷ്, ഇന്ദ്രൻസ്, വിജയരാഘവൻ, ജോജു ജോർജ്, ഷറഫുദ്ദീൻ, അർജുൻ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, രാജേഷ് മാധവൻ,ആൻസൺ പോൾ, അഭിമന്യു തിലകൻ, ഇഷാൻ, ഷെരീഫ് മുഹമ്മദ്, ഡബ്സി, ഫ്രെയ, നിർമ്മാതാവ് ജോബി ജോർജ്ജ്, എ എസ് ദിനേശ്,സുരഭി ലക്ഷ്മി, മാലാ പാർവ്വതി, ചിത്ര നായർ, ചിന്നു ചാന്ദ്നി, ശ്രുതി രാമചന്ദ്രൻ, തുടങ്ങിയ പ്രമുഖരാണ് ഈ വർഷത്തെ രാമു കാര്യാട്ട് അവാർഡിന് അർഹരായവർ.
തൃശ്ശൂർ കരിമ്പ്രം ബീച്ച് ഫെസ്റ്റിവലിന്റെ സമാപന ദിനമായ ഏപ്രിൽ 17ന് നടത്തുന്ന വിപുലമായ ചടങ്ങിൽ വെച്ച് ജേതാക്കൾക്ക് അവാർഡുകൾ സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.