ഗ്രാമി നോമിനേഷൻ നേടി അനുഷ്ക ശങ്കറും റിക്കി കെജും
text_fieldsലോസ് ആഞ്ജലസ്: 67ാമത് ഗ്രാമി പുരസ്കാരങ്ങൾക്കുള്ള നാമനിർദേശ പട്ടിക പുറത്തുവന്നു. ഇന്ത്യൻ സംഗീതജ്ഞരായ അനുഷ്ക ശങ്കറിനും റിക്കി കെജിനും നാമനിർദേശം ലഭിച്ചു. മികച്ച ന്യൂ ഏജ്, ആംബിയന്റ് ആൽബം വിഭാഗത്തിലുള്ള പുരസ്കാരത്തിന് റിക്കി കെജിന്റെ ‘ബ്രേക്ക് ഓഫ് ഡോൺ’ ആണ് ഇടം നേടിയത്. ‘ചാപ്റ്റർ-2: ഹൗ ഡാർക്ക് ഇറ്റ് ഈസ് ബിഫോർ ഡോൺ’ എന്ന ആൽബത്തിനാണ് സിത്താർ വാദകയായ അനുഷ്ക ശങ്കർ നാമനിർദേശം ചെയ്യപ്പെട്ടത്. പണ്ഡിറ്റ് രവി ശങ്കറിന്റെ മകളാണ്.
രാധിക വെക്കാരിയയുടെ ‘വാരിയേഴ്സ് ഓഫ് ലൈറ്റ്’, വ്യവസായിയും സംഗീതജ്ഞയുമായ ചന്ദ്രിക ടണ്ടന്റെ ‘ത്രിവേണി’ എന്നിവയുമാണ് ഈ വിഭാഗത്തിലെ മറ്റു നാമനിർദേശങ്ങൾ. 2025ലെ ഗ്രാമി അവാർഡ് ചടങ്ങ് ഫെബ്രുവരി രണ്ടിന് ലോസ് ആഞ്ജലസിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.