'നിനക്ക് തേപ്പായി തോന്നാം, എനിക്ക് ഇതെന്‍റെ വിധിയാണ്' -പ്രണയത്തിന്‍റെ മധുരവും കയ്പുമായി 'അവരിൽ ഒരാൾ'
text_fieldsപ്രണയത്തിന്‍റെ മധുരവും കയ്പും ഇടകലർത്തി റിജോ വെള്ളാണി സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'അവരിൽ ഒരാൾ' ശ്രദ്ധേയമാകുന്നു. പ്രവചിക്കാൻ പറ്റാത്ത പലതും കൂടിച്ചേരുന്നതാണ് പ്രണയമെന്ന് പറയുകയാണ് ഈ കൊച്ചുസിനിമ. പ്രണയിനി തന്നെ ഉപേക്ഷിച്ചുപോയതിന്‍റെ സങ്കടത്തിൽ ജീവിതം തള്ളി നീക്കുന്ന നായകനോട് അവൾ അതിന്‍റെ കാരണങ്ങൾ പറയുന്നതും അവളെ അവൻ മനസ്സിലാക്കുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം.
'നമ്മളിൽ ഒരാൾ' എന്ന ഹ്രസ്വചിത്രത്തിനുശേഷം റിജോ വെള്ളാണി ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. ക്രിയേറ്റിവ് ഫിലിം ഹൗസ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത് അമീർ ആണ്. ബബ്ലു ആണ് ഛായാഗ്രഹണം. സന്തോഷ് പെരളിയുടെ മനോഹരമായ വരികൾക്ക് വൈശാഖ് ജെയ് സംഗീതം നൽകിയിരിക്കുന്നു. ഋത്വിക് അശോക് ആണ് ആലാപനം. റിജോ വെള്ളാണിക്ക് പുറമേ അനിൽ തോമസ്, ഷാനവാസ് ഇരിക്കൂർ, ഷഹീൻ പള്ളിക്കര, ചൈത്ര പ്രവീൺ, സുനിത ധനൂഷ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.