ന്യൂയോര്‍ക്ക് മെയ്ഹൊഡൊ ഫെസ്റ്റില്‍ ഇടം നേടി ഹസീബിന്റെ 'അയാക്'
text_fieldsകോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളിലൊന്നായ ന്യൂയോര്‍ക്ക് മെയ്ഹൊഡൊ ഇന്റര്‍നാഷനല്‍ യൂത്ത് വിഷ്വല്‍ മീഡിയ ഫെസ്റ്റിവലില്‍ കൊടുവള്ളി സ്വദേശി ഹസീബ് അബ്ദുല്ലത്തീഫ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച 'അയാക്' എന്ന ചിത്രം ഇടംനേടി.
ബര്‍സഖ് ഫിലിംസിന്റെ ബാനറില്‍ നിർമിച്ച ചിത്രം നേരത്തേ യു.കെയിലെ ഫിലിം ഫെസ്റ്റിവലില്‍ ഉൾപ്പെടെ അംഗീകാരം നേടിയിരുന്നു. മെയ്ഹൊഡൊ ഫെസ്റ്റിവൽ അവാര്‍ഡ് ഫെബ്രുവരി 22ന് പ്രഖ്യാപിക്കും. 20 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ആചാരത്തിന്റെ നിഗൂഢതകളെ സ്ക്രീനിലേക്ക് സന്നിവേശിപ്പിക്കുന്നതാണ് 'അയാക്' എന്ന ചിത്രം.
ആഷിഖ് സഫിയ അബൂബക്കർ, പൂജ, മോഹന്‍രാജ്, വസീം മുഹമ്മദ്, ടി.എം അശ്വിന്, മിഫ്സല്‍ സലാഹുദ്ദീന് എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാഹിസ് അബ്ദുല്സത്താറാണ് ഛായാഗ്രഹണം നിർവഹിച്ചത്.
നബീല്‍ സുബൈര്‍, സഫീറ സൈഫുദ്ദീന്, മര്‍വ സലാഹ്, മുഫീദ, ആദില്‍ അയ്യൂബ്, ആല്‍ഫിന ഷെറിന്, അഭിഷേക് കുല്‍കര്‍ണി, മുബീന് ഇഹ്സാന്‍, വൈഷ്ണവ് നെഗിന് എന്നിവരും ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചു.
കൊടുവള്ളി സ്വദേശി അബ്ദുല്ലത്തീഫ് മുള്ളമ്പലത്തിന്റെ മകനായ ഹസീബ് ഷാര്‍ജ സർവകലാശാലയില്‍നിന്ന് ജേണലിസത്തില്‍ ബിരുദം നേടിയിട്ടുണ്ട്. മീഡിയവൺ അക്കാദമിയിൽ നിന്നാണ് വിഷ്വൽ കമ്മ്യൂണിക്കേഷനിൽ പി.ജി. ഡിപ്ലോമ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.