Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightShortschevron_rightപ്രമേയപരമായ പുതുമ...

പ്രമേയപരമായ പുതുമ കൊണ്ട്​ ​​ശ്രദ്ധേയമായി 'ജെ'

text_fields
bookmark_border
vinil joseph
cancel
camera_alt

വിനിൽ ജോസഫ്​

​കാസർകോട്​: ആഖ്യാന മികവുകൊണ്ടും പ്രമേയപരമായ പുതുമകൊണ്ടും ശ്രദ്ധേയമാകുകയാണ്​ കാസർകോട്​ കള്ളാർ സ്വദേശി വിനിൽ ജോസഫ്​ രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രമായ 'ജെ'. യഥാര്‍ഥ ജീവിതാനുഭവത്തെ ആസ്പദമാക്കി ഒരുക്കിയ 'ജെ' അന്താരാഷ്​ട്ര ഹ്രസ്വ ചലച്ചി​േ​​ത്രാവമായ കാൻസ്​ ഷോർട്ട്​സിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച ഹ്രസ്വചിത്രത്തിനുള്ള മത്സരത്തിൽ അവസാന റൗണ്ടിലെത്തിയ ഒമ്പത്​ ഷോർട്ട്​ ഫിലിമുകളിൽ ഇടംപിടിച്ച ഇന്ത്യയിൽ നിന്നുള്ള ഏക ചിത്രം 'ജെ' ആയിരുന്നു.

മരണമെന്ന ആവശ്യത്തെ ജീവിതമെന്ന ആഗ്രഹം കൊണ്ട് കീഴടക്കുന്നതാണ് 'ജെ'യുടെ പ്രമേയം. തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ തന്‍മയത്വത്തോടെ കൈകാര്യം ചെയ്യുന്ന ആഖ്യാന രീതിയാണ്​ ചിത്രത്തി​േന്‍റത്​. ഇസഡ്-എം മൂവീസിന്‍റെ ബാനറില്‍ അനില്‍, സുനില്‍, അനു, മായ എന്നിവരാണ് നിര്‍മാണം. ഛായാഗ്രഹണം-നന്ദുകുമാർ, എഡിറ്റിങ്​-ജോസഫ് പൂഞ്ഞാര്‍, കലാസംവിധാനം-ജോര്‍ജ് ഫിലിപ്പ്, സംഗീതം-ഹര്‍ഷില്‍ ജോമോന്‍, എസ്​എഫ്​എക്​സ്​-അക്ഷയ് അനില്‍.

വിനിലിന്‍റെ രണ്ടാമത്തെ ചിത്രമാണ് 'ജെ'. പത്രപവർത്തകനായിരുന്ന വിനിൽ ജോസഫ് കൊറോണക്കാലത്ത്​ ലഭിച്ച ഒഴിവ് സമയം ഉപയോഗപ്പെടുത്തിയാണ് ഹ്രസ്വചിത്രം പൂർത്തിയാക്കിയത്​. കള്ളാർ അടോട്ടുകയറോഡിൽ വാണിയക്കുന്നേല്‍ ജോസഫ്-ലീലാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മായ. മക്കള്‍: മീര, ദിയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam short film JVinil Joseph
News Summary - Short film J selected to Cannes Shorts
Next Story