'വർത്തമാനകാലത്തിലേക്ക് ഭാവി നടത്തുന്ന യാത്ര' -വേറിട്ട ദൃശ്യാനുഭവമൊരുക്കി സിജു വിൽസൺ നായകനായ 'ഏക'
text_fieldsമലയാളത്തിലെ ഹ്രസ്വചിത്രങ്ങൾക്കിടയിൽ വേറിട്ട പ്രമേയം കൊണ്ടും ദൃശ്യാനുഭവം കൊണ്ടും ശ്രദ്ധേയമാകുകയാണ് സിജു വിൽസൺ, എലൻ മരിയ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന 'ഏക-ദി ജേർണി ബിഗിൻസ്'. വർത്തമാന കാലത്തിലേക്ക് ഭാവി നടത്തുന്ന യാത്ര പ്രമേയമായ ചിത്രം 15 മിനിറ്റ് കൊണ്ട് ഒരു മികച്ച സിനിമ കണ്ട അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ദുൽഖർ സൽമാൻ ലോഞ്ച് ചെയ്ത 'ഏക' ഇതിനകം എേട്ടകാൽ ലക്ഷത്തോളം പേരാണ് യൂട്യൂബിൽ കണ്ടിരിക്കുന്നത്. തേർട്ടീന്ത് ഗോസ്റ്റ് െപ്രാഡക്ഷൻസിന്‍റെ ബാനറിൽ ഷിജോ േജാസ് നിർമിച്ചിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അനൂപ് എം.ജെ ആണ്. ഛായാഗ്രഹണം, സൗണ്ട് ഇഫക്ട്, സംഗീതം, ഗ്രാഫിക്‌സ്, എഡിറ്റിങ്, മേക്കിങ് തുടങ്ങിയ മേഖലകൾ മികച്ചതാണെന്ന അഭിപ്രായമാണ് േപ്രക്ഷകർ പങ്കുവെക്കുന്നത്.
ശബ്ദത്തിനും വിഷ്വൽസിനും ഏറെ പ്രാധാന്യം കൊടുത്തിട്ടുള്ള 'ഏക' ഒരു വലിയ സിനിമയ്ക്കുള്ള സാധ്യതയാണ് തുറന്നിടുന്നതെന്ന് സംവിധായകൻ അനൂപ് പറയുന്നു. 'ഇതൊരു വലിയ കാൻവാസിൽ സിനിമ ആയേക്കുമെന്ന പ്രതീക്ഷയാണ് ഞങ്ങൾക്ക്. ആ ഒരു പ്രതീക്ഷയിൽ തന്നെയാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ നായകനായി വേഷമിടുന്ന സിജു വിൽസൺ 'ഏക'യിൽ അഭിനയിക്കാൻ തയ്യാറായതും. കോവിഡ് സമയത്ത് ഏറെ പ്രയാസപ്പെട്ടാണ് ഇതിന്‍റെ വർക്കുകൾ നടത്തിയത്' -അനൂപ് പറയുന്നു. സോഷ്യൽ മീഡിയയിലെ ചതിക്കുഴികളെക്കുറിച്ച് 'സൈബർ ട്രാപ്പ്: ദി ഡാർക്ക് സൈഡ് ഓഫ് സോഷ്യൽ മീഡിയ' എന്ന ഡോക്യുമെന്‍ററി ഒരുക്കി ശ്രദ്ധേയനായ സംവിധായകനാണ് അനൂപ്.
മിഥുൻ ചന്ദ്രൻ ആണ് 'ഏക'യുടെ ഛായാഗ്രഹണം. എഡിറ്റർ-രോഹിത് വി.എസ്. വാര്യത്ത്, വിഷ്വൽ ഇഫക്ട്സ്-കൃഷ്ണകുമാർ കെ.സി, സംഗീതം-എബിൻ പള്ളിച്ചൻ, പ്രൊഡക്ഷൻ സൗണ്ട് മിക്സർ-ജിക്കു എം. ജോഷി, സൗണ്ട് ഡിസൈൻ-കെ.സി. സിദ്ധാർഥൻ, സൗണ്ട് മിക്സ്-വിഷ്ണു സുജാതൻ, ഡിഐ കളറിസ്റ്റ്-രമേഷ് സി.പി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.