ഇത് രുചിയൂറും ബിരിയാണി കഥ, പ്രേക്ഷക ശ്രദ്ധ നേടി "മൊഹബ്ബത്തിൻ ബിരിയാണി കിസ്സ"
text_fieldsചൂടും പുകയും കൊണ്ട് സ്വാദേറും ഭക്ഷണം പാചകം ചെയ്ത് തീൻ മീശയിൽ എത്തിച്ചു തരുന്ന മുന്നണിയിൽ കാണാത്ത പാചകക്കാരുടെ കഥ പറഞ്ഞ "മുഹബ്ബത്തിൻ ബിരിയാണി കിസ്സ" യൂട്യൂബിൽ വൈറലാകുന്നു. പാചകപ്പുരയിലും കല്യാണ വീടുകളിലും ഹോട്ടലിലും പാചക തൊഴിൽ മേഖലയിൽ
കഷ്ടപ്പെടുന്നവരുടെ നൊമ്പരവും വേദനയും അവഹേളനവും അവരുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും സംഭവബഹുലമായ നിമിഷങ്ങളിലൂടേയുമാണ് കഥ മുന്നോട്ട് പോകുന്നത്.
മുഹബ്ബത്തിൽ ബിരിയാണി കിസ്സയുടെ നിർമ്മാണം ഐ മാക്സ് ഗോൾഡാണ്. രചനയും, ചിത്ര സംയോജനവും, സംവിധാനവും നിർവഹിച്ചത് ഫൈസൽ ഹുസൈൻ ആണ് .
ഒരു കല്യാണ വീട്ടിൽ ബിരിയാണി വെക്കാൻ എത്തുന്ന പാചകക്കാരന്റെ ഒരു ദിനം പ്രേക്ഷകർക്ക് പുത്തൻ കാഴ്ച സമ്മാനിക്കും. കെട്ടുറുപ്പുള്ള തിരക്കഥയും സംവിധാന മികവും അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകരെ ത്രില്ലടിപ്പിക്കും.
ചലച്ചിത്ര താരങ്ങളായ വിജയൻ കാരന്തൂർ, മുഹമ്മദ് പേരാബ്ര, കാശിനാഥൻ, റിഷാദ് മുഹമ്മദ്, ഉത്തര മനോജ്, സലാം ലെൻസ് വ്യൂ,രേഖ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. മുഹമ്മദ് -എ ക്യാമറ ചലിപ്പിക്കുന്നു.സിമ്പു സുകുമാരൻ ആണ് പശ്ചാത്തല സംഗീതം, മേക്കപ്പ് - അനീഷ് പാലോട്,ലൊക്കേഷൻ മാനേജർ -ബാസിത് ഐ മാക്സ് ഗോൾഡ്,സക്കീർ പുതിയപാലം. സംവിധാന സഹായി - ജാഫർ, വിഷ്ണു പ്രസാദ് ,കാമറ അസോസിയേറ്റ് - ചന്തു മേപ്പയ്യൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.