സഖാവ് നാരായണിയുടെ കഥയുമായി ഹ്രസ്വചിത്രം
text_fieldsകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല പോരാളിയും വിപ്ലവ നായികയുമായ വീരവനിത നാരായണിയുടെ ജീവിതം പറഞ്ഞ് ഹ്രസ്വചിത്രം. 1960കളിലെ കേരള രാഷ്ട്രീയം പശ്ചാത്തലമാക്കി ചിത്രം ഒരുക്കിയത് പാട്ടുപെട്ടി ഉൾപ്പെടെ ഏഴോളം സിനിമകൾ സംവിധാനം ചെയ്ത മിഥുൻ മനോഹറാണ്.
സമരചരിത്രത്തിലെ സ്ത്രീപക്ഷ പോരാളിയായ നാരായണി അഞ്ചരക്കണ്ടി രാഘവൻ വധകേസിൽ ഒന്നാംപ്രതിയായി മാറിയ കഥയും, തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. കേരളം മറന്നുപോയ ഒരു വിഷയം ചലച്ചിത്ര രൂപമാകുമ്പോൾ നായികയുടെ ചിന്താരീതികളും അസാമാന്യ പോരാട്ടങ്ങളും വ്യക്തമായ രീതിയിൽ വരച്ചുകാണിക്കുന്നുണ്ട് സംവിധായകൻ.
അപ്രതീക്ഷിത തിരിച്ചടികളും കഷ്ടപ്പാടുകളും നിഷ്ഠൂര പൊലീസ് മർദനവും നേരിടേണ്ടിവന്ന നാരായണിയുടെ ജീവിതത്തിനു സംവിധായകൻ ദൃശ്യഭാഷ നൽകുമ്പോൾ, ദിവ്യശ്രീയുടെ കഥയ്ക്ക് സംവിധായകൻ മിഥുൻ മനോഹർ തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. പ്രസൂദ, ആർ.കെ. താനൂർ, അഭിരാമി രാംലാൽ, പോൾവലപ്പാട്, തഹസീം, ഷലിൽ വലപ്പാട് തുടങ്ങിയവരാണ് അഭിനേതാക്കൾ.
അണിയറപ്രവർത്തകർ: അവതരണം - ചിത്രരശ്മി പ്രൊഡക്ഷൻസ്, സഹ സംവിധാനം - കൃഷ്ണ മനോഹർ, ഡി.ഒ.പി - രമേശ് പരപ്പനങ്ങാടി, ആർട്ട് - ഉണ്ണി ഉഗ്രപുരം, മേക്കപ്പ് - രാജരാജേശ്വരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - മനു പാണ്ഡമംഗലം, ലൊക്കേഷൻ മാനേജർ - സാദത്ത് താനൂർ, ഗാനരചന - ഉണ്ണി കടങ്ങോട്, സംഗീതം - ശിവദാസ് വാര്യർ, പി.ആർ.ഒ - സമദ് കല്ലിക്കോട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.