ഷൊർണൂർ: നിർണായക സി.പി.എം ജില്ല സെക്രേട്ടറിയറ്റ് ഇന്ന്
text_fieldsപാലക്കാട്: ഷൊർണൂർ നഗരസഭ സ്ഥാനാർഥി പട്ടികയിലെ തർക്കമടക്കം ചർച്ചചെയ്യാൻ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് ഞായറാഴ്ച ചേരും. മുരളിയെ സ്ഥാനാർഥി പട്ടികയിൽനിന്ന് ഒഴിവാക്കിയതിന് പിന്നിൽ വിഭാഗീയതയാണെന്ന് കഴിഞ്ഞ ദിവസം ജില്ല സെക്രേട്ടറിയറ്റ് വിലയിരുത്തിയതിന് പിന്നാലെ ചേരുന്ന യോഗം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഷൊർണൂരിൽ സി.പി.എമ്മിന് നിർണായകമാണ്.
എം.ആർ. മുരളിയടക്കമുള്ള പ്രധാന നേതാക്കളെ ഒഴിവാക്കി ഒറ്റപ്പാലം ഏരിയ കമ്മിറ്റി തയാറാക്കിയ സ്ഥാനാർഥി പട്ടിക ജില്ല കമ്മിറ്റി മരവിപ്പിച്ചതാണ് തർക്കങ്ങൾക്ക് കാരണം. ഷൊർണൂർ നഗരസഭയിൽ ഇത്തവണ എം.ആർ. മുരളി മത്സരിക്കണമെന്നായിരുന്നു സി.പി.എം ജില്ല കമ്മിറ്റിയുടെ നിലപാട്. എന്നാൽ എം.ആർ. മുരളി, നിലവിലെ ഉപാധ്യക്ഷൻ ആർ. സുനു, കുളപ്പുള്ളി ഏരിയ സെക്രട്ടറി എം. സുരേന്ദ്രൻ തുടങ്ങിയവരൊന്നും ഏരിയ കമ്മിറ്റി തയാറാക്കിയ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചില്ല.
ഇതോടെയാണ് പട്ടിക പുനഃപരിശോധിക്കണമെന്ന് ജില്ല കമ്മിറ്റി അറിയിച്ചത്. എന്നാൽ, ഇത് അനുസരിക്കാൻ ഒറ്റപ്പാലം ഏരിയ കമ്മിറ്റി തയാറായില്ല. തർക്കങ്ങൾക്കിടെ നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ഏരിയ കമ്മിറ്റി അംഗം എം.കെ. ജയപ്രകാശ് മത്സരത്തിൽനിന്ന് പിന്മാറുന്നതായി പാർട്ടിയെ അറിയിച്ചു.
ഏരിയ കമ്മിറ്റിയിലെ ഒരു വിഭാഗമാണ് സ്ഥാനാർഥി നിർണയത്തിന് പിന്നിലെന്നാണ് ആരോപണം. അതേസമയം, പാർട്ടി ഒറ്റക്കെട്ടാണെന്നും ഷൊർണൂരിലെ തർക്കങ്ങൾ മാധ്യമസൃഷ് ടിയാണെന്നുമാണ് സി.പി.എമ്മിെൻറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.