പുരസ്കാരങ്ങൾ വാരിക്കൂട്ടി 'സൂചിപ്പഴുതിലൂടെ ഒരു മുന്നേറ്റം'
text_fields12 രാജ്യാന്തര ഫെസ്റ്റിവലുകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി 'സൂചിപ്പഴുതിലൂടെ ഒരു മുന്നേറ്റം' എന്ന ഡോക്യുമെൻററി. മുംബൈയിലെ ചേരിനിവാസികളുടെ ജീവിതം മാറ്റിമറിച്ച ക്രിയേറ്റിവ് ഹാൻഡി ക്രാഫ്റ്റ്സ് എന്ന സംഘടനയുടെ കഥ പറയുന്നതാണ് ഡോക്യുമെൻറി. ഒമ്പത് ഫെസ്റ്റിവലുകളിൽ മികച്ച ഡോക്യുമെൻററി പുരസ്കാരവും മൂന്ന് ഫെസ്റ്റിവലുകളിൽ മികച്ച സംവിധായകനുള്ള പുരസ്കാരവുമാണ് നേടിയത്.
ഇന്ത്യൻ ഷോർട്ട് സിനിമ ഫിലിം ഫെസ്റ്റിവൽ, ഐക്കണിക് അഹോർട്ട് സിനി അവാർഡ്, ഗ്ലോബൽ ഇന്ത്യ ഫിലിം അവാർഡ്, ശങ്ക് നാട് ഫിലിം ഫെസ്റ്റ്, വിൻ്റെജ് റീൽ ഫെസ്റ്റിവൽ, ബയോസ്കോപ് സിനി ഫിലിം ഫെസ്റ്റിവൽ, ക്യു.എഫ്.എഫ്.കെ. രാജ്യാന്തര ഹ്രസ്വ സിനിമ ഫെസ്റ്റ്, സത്യജിത്ത് റേ രാജ്യാന്തര ഡോക്യുമെൻററി ആൻഡ് ഹ്രസ്വ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ മികച്ച ഡോക്യുമെൻററിയായി തെരഞ്ഞെടുക്കപ്പെട്ടു.ചലച്ചിത്ര റോളിങ് ഫെസ്റ്റിവലിലും ഷോർട്ട് ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലിലും മികച്ച സംവിധായകനുള്ള അവാർഡ് ഈ ഡോക്യുമെൻററിയുടെ സംവിധായകനായ പ്രദീപ് നാരായണൻ നേടി. ക്യു.എഫ്.എഫ്.കെ രാജ്യാന്തര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻററിക്ക് പുറമെ മികച്ച സംവിധായകൻ, കാമറാമാൻ, തിരക്കഥാകൃത്ത് എന്നിവക്കുള്ള അവാർഡും നേടി.
ഗർഷോം എന്ന സിനിമയുടെ തിരക്കഥാകൃത്തുക്കളിലൊരാളായ മോഹൻദാസിൻ്റെതാണ് തിരക്കഥ. സമീർ ഉസ്മാനാണ് ഛായാഗ്രഹണം. ഫുൾ മാർക്ക് സിനിമയും എ.എ.ജെ പ്രൊഡക്ഷൻസും ചേർന്ന് നിർമിച്ച ഡോക്യുമെൻററിയുടെ നിർമാതാക്കൾ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയുടെ ഭാര്യ ജെഷീദ ഷാജിയും മുരളി മാട്ടുമ്മലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.